ഇന്ത്യയില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റിയായി വിരാട് കോഹ്ലി

ഇന്ത്യയില്‍ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റിയായി വിരാട് കോഹ്ലി
Published on

വിരാട് കോഹ്ലി രാജ്യത്തെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സെലിബ്രിറ്റി. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്ങിനെയും ഷാരൂഖ് ഖാനെയുമൊക്കെ പിന്തള്ളിയാണ് വിരാട് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. ബ്രാന്‍ഡ്, ബിസിനസ്, ബോളിവുഡ് എന്ന പേരില്‍ നടത്തിയ ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയത്തില്‍ 227.9 മില്യന്‍ ഡോളറിന്റെ മൂല്യവുമായാണ് കോഹ്ലി മുന്നിലെത്തിയത്. 203.1 മില്യന്‍ ഡോളര്‍ മൂല്യവുമായി രണ്‍വീര്‍ സിങ്ങാണ് രണ്ടാം സ്ഥാനത്ത്. 120.7 മില്യന്‍ ഡോളര്‍ മൂല്യവുമായി ഷാരൂഖ് ഖാന്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

നാലാം സ്ഥാനത്ത് ബോളിവുഡ് താരം അക്ഷയ് കുമാറാണ്. 111.7 മില്യന്‍ ഡോളറാണ് അക്ഷയ് കുമാറിന്റെ മൂല്യം. 101.1 മില്യന്‍ മൂല്യവുമായി ആലിയ ഭട്ട് അഞ്ചാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന ആലിയ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. എങ്കിലും ആദ്യത്തെ അഞ്ചു സ്ഥാനങ്ങൡ എത്താന്‍ ആലിയയ്ക്ക് സാധിച്ചു. 96 മില്യന്‍ ഡോളര്‍ മൂല്യവുമായി ദീപിക പദുക്കോണ്‍ ആറാം സ്ഥാനത്തെത്തി. ഏഴാം സ്ഥാനത്ത് സാക്ഷാല്‍ എം.എസ്.ധോനിയാണ്. 95.8 മില്യന്‍ ഡോളറാണ് അദ്ദേഹത്തിന്റെ മൂല്യം. 91.3 മില്യന്‍ വാല്യുവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എട്ടാം സ്ഥാനത്തെത്തി. 81.7 മില്യന്‍ ഡോളറുമായി സല്‍മാന്‍ ഖാന്‍ പത്താം സ്ഥാനത്തുണ്ട്.

ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പോര്‍ട്ട്‌ഫോളിയോകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സ് എന്നിവയില്‍ നിന്നുള്ള ബ്രാന്‍ഡ് വാല്യൂ കണക്കാക്കിയാണ് സെലിബ്രിറ്റി ബ്രാന്‍ഡ് മൂല്യം നിര്‍ണയിക്കുന്നത്. ഇതനുസരിച്ച് 25 ഇന്ത്യന്‍ സെലിബ്രിറ്റികളുടെ 2023ലെ ആകെ ബ്രാന്‍ഡ് വാല്യു 1.9ബില്യന്‍ ഡോളറാണെന്ന് കണക്കാക്കുന്നു. 2022നേക്കാള്‍ 18 ശതമാനത്തിന്റെ വര്‍ദ്ധനവ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in