‘സത്യസന്ധമായ കഥകള്‍ എന്നും സ്വീകരിക്കപ്പെടും’; മാര്‍ക്കോണി മത്തായി ആത്മകഥാംശമുള്ള ചിത്രമെന്ന് ടിനി ടോം

വിജയ് സേതുപതി ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. ജയറാം നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനില്‍ കളത്തിലാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രത്തില്‍ റേഡിയോയും ഒരു പ്രധാന കഥാപാത്രമാണ്. ചിത്രത്തിലെ പല കാര്യങ്ങള്‍ക്കും സംവിധായകന്‍ സനില്‍ കളത്തിലിന്റെ അച്ഛന്റെ ആത്മകഥാംശമുണ്ടെന്ന് ടിനി ടോം പറഞ്ഞു.

ചങ്ങനാശേരിയില്‍ ശരിക്കും എഫ്എം ഇല്ല, അവിടെ ആദ്യമായി എഫ്എം ട്യൂണ്‍ ചെയ്ത ആളാണ് മത്തായി അങ്ങനെയാണ് അയാള്‍ക്ക് നാട്ടുകാര് മാര്‍ക്കോണി മത്തായിയെന്ന് പേരിട്ടത്. ശരിക്കും ഇത് ഒരു ആത്മകഥാംശമുള്ള ചിത്രമാണ്. സംവിധായകന്‍ സനില്‍ കളത്തിലിന്റെ അച്ഛനുമായി കണക്ട് ചെയ്തിട്ടുള്ള ഒരുപാട് കാര്യങ്ങള്‍ സത്യസന്ധമായി ചിത്രത്തിലുണ്ട് . അത് ആളുകള്‍ സ്വീകരിക്കും, മഹേഷിന്റെ പ്രതികാരത്തില്‍ ചെരുപ്പിന്റെ ഒരു കഥ പറഞ്ഞു. സത്യത്തില്‍ അങ്ങനെ ഒരാളുണ്ടായിരുന്നു, അല്ലെങ്കില്‍ ഏത് സിനിമയിലും അങ്ങനെ ഒരാളുണ്ടായിരുന്നുവെന്ന് പറയുമ്പോള്‍ അതിന് ഒരു സത്യസന്ധതയുണ്ട്,അതുകൊണ്ട് തന്നെ ആളുകള്‍ അത് സ്വീകരിക്കാറുണ്ട്.

ടിനി ടോം

ജോസഫിന് ശേഷം ആത്മീയ നായികയാകുന്ന ചിത്രം കൂടിയാണ് മാര്‍ക്കോണി മത്തായി. രാജേഷ് മിഥിലയും സനില്‍ കളത്തിലും ചേര്‍ന്നാണ് തിരക്കഥ. മുന്‍നിര മ്യൂസിക് ലേബലായ സത്യം ഓഡിയോസ് സത്യം സിനിമാസ് എന്ന ഫിലിം ബാനറില്‍ നിര്‍മ്മാണ വിതരണ രംഗത്ത് പ്രവേശിക്കുന്ന ചിത്രവുമാണ് മാര്‍ക്കോണി മത്തായി. ഹരീഷ് കണാരന്‍, നെടുമുടി വേണു, സിദ്ധാര്‍ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in