മാലിക്കിലെ 70കാരന്‍ സുലൈമാന്‍, ഗ്രാന്‍ഡ് ഫാദറിന്റെ ഛായയുണ്ടെന്ന് ഉമ്മ പറഞ്ഞെന്ന് ഫഹദ്
വിജു പ്രസാദിന്റെ യാത്ര ആന്തരികമാണെങ്കില്‍ മാലിക്കില്‍ അത് പ്രത്യക്ഷത്തിലായിരിക്കുമെന്ന് ഫഹദ് ഫാസില്‍. മാലിക്കിന്റെ കഥയാണ് കഥാപാത്രത്തേക്കാള്‍ തന്നെ സ്വാധീനിച്ചത്. പ്രേക്ഷകര്‍ കഥാപാത്രത്തെ മറന്നാലും ആ സിനിമ തന്ന അനുഭവം മറക്കാന്‍ പാടില്ല എന്നതാണ് ആഗ്രഹം, അതിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്നും ദ ക്യു ഷോ ടൈമില്‍ ഫഹദ് പറഞ്ഞു.
ട്രാന്‍സിലെ വിജു പ്രസാദിന്റെ യാത്ര ആന്തരികമാണ്, പക്ഷെ മാലിക്കില്‍ അത് പ്രത്യക്ഷ്യത്തിലാണ്. ഇരുപത്തിയഞ്ചു മുതല്‍ എഴുപത്തിയഞ്ച് വയസ്സ് വരെയുളള ഒരാളുടെ ജീവിതയാത്രയാണ് മാലിക് പറയുന്നത്. അത്തരത്തില്‍ ഒരു നാടിന്റെ വളര്‍ച്ചയൊക്കെ നോക്കിക്കാണാന്‍ കഴിയുന്ന ഒരു വ്യക്തിയുടെ കഥയാണ്. മാലികിന്റെ കഥ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടുപോയിരുന്നു. പല പ്രായത്തിലുളള ഗെറ്റപ്പുകളിലേയ്ക്ക് എത്തുക എന്നത് ബുദ്ധിമുട്ടേറിയതായിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി ഇത്തരം തയ്യാറെടുപ്പുകള്‍ എടുക്കുന്നത്.
ഫഹദ് ഫാസില്‍
പൊതുവെ ഒരുപാട് മേക്കപ് ഇടേണ്ടി വരുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് പതിവെന്ന് ഫഹദ് പറയുന്നു. എന്നാല്‍ മാലിക് എന്ന കഥയോടുളള ഇഷ്ടം തന്നെ പിടിച്ചുനിര്‍ത്തി. തന്റെ ഗ്രാന്റ് ഫാദറിന്റെ ഒരു പഴയ ചിത്രത്തില്‍ നിന്നാണ് മാലിക്കിന്റെ രൂപം ഉണ്ടാകുന്നതെന്നും ഫഹദ് ദ ക്യുവിനോട് പറഞ്ഞു.
രാജ്യാന്തര അംഗീകാരങ്ങള്‍ നേടിയ ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാലിക്'. 25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഫഹദ് ഫാസിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. മഹേഷ് നാരായണന്‍ ആണ് തിരക്കഥയും എഡിറ്റിംഗും. നിമിഷ സജയന്‍ ആണ് നായിക. ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട് , ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ട്രാന്‍സിന് ശേഷം ഫഹദ് അഭിനയിക്കുന്ന സിനിമയാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം.
സാനു ജോണ്‍ വര്‍ഗീസ് ആണ് ക്യാമറ. അന്‍വര്‍ അലി ഗാന രചന നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം സംഗീതം. സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനിംഗും നിര്‍വഹിക്കുന്നു. വിഷ്ണു ഗോവിന്ദ് ശ്രീശങ്കര്‍ എന്നിവരാണ് സൗണ്ട് ഡിസൈന്‍.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം