പൃഥ്വിരാജ്
പൃഥ്വിരാജ്

‘മലയാളി ഫാന്‍സ് വിവേകമുള്ളവരെങ്കില്‍ ഇങ്ങനെ ആക്രമിക്കുമോ?’; ആ അവകാശവാദത്തിന് പ്രസക്തിയില്ലാതായെന്ന് പൃഥ്വിരാജ്

Published on

മലയാളി ആരാധകര്‍ ഇതര ഭാഷാചലച്ചിത്ര പ്രേക്ഷകരേക്കാള്‍ ഉയര്‍ന്ന ചിന്താഗതിയുള്ളവരാണെന്ന അവകാശവാദത്തിന് പ്രസക്തിയില്ലാതായെന്ന് പൃഥ്വിരാജ്. ഉയര്‍ന്ന ചിന്താഗതിയുള്ളവരെന്ന് ഇനിയും നമുക്ക് അവകാശപ്പെടാനാകില്ലെന്ന് പൃഥ്വി പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പല വിഷയങ്ങളിലും കേരളത്തിലെ ഫാന്‍ പ്രതിഭാസം അങ്ങേയറ്റം നിരാശപ്പെടുത്തുന്നതായിരുന്നു. ഒരു നടനെതിരെ അഭിപ്രായം പറഞ്ഞാല്‍ രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടെന്നും നടന്‍ ചൂണ്ടിക്കാട്ടി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു പൃഥ്വിയുടെ പ്രതികരണം.

ഒരു നടനെതിരെ നിങ്ങള്‍ അഭിപ്രായം പറഞ്ഞാല്‍ രൂക്ഷമായ ചീത്തവിളിയും ഭീഷണിയും നേരിടേണ്ടി വരും. ഞങ്ങള്‍ വിവേകമുള്ള ആള്‍ക്കാര്‍ ആയിരുന്നെങ്കില്‍ അങ്ങനെ ചെയ്യുമോ?

പൃഥ്വിരാജ്

ഏറ്റവും വിവേകമുള്ളവരാണ് എന്ന അവകാശവാദം ഇനിയുമുന്നയിക്കാന്‍ നമുക്ക് കഴിയില്ല. പക്ഷെ ഒരു ജനവിഭാഗം എന്ന നിലയില്‍ സാര്‍വ്വലൗകികതയുള്ളവരാണ്. അതുകൊണ്ടാണ് ഇതര ഭാഷാ ചിത്രങ്ങള്‍ ഏറ്റവും കൂടുതല്‍ കാണുന്നത്. കൂടുതല്‍ സിനിമകളും അഭിനേതാക്കളേയും കാണുന്നതുകൊണ്ടാണ് നടന്‍മാരില്‍ നിന്ന് കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പ്രകടനവും സിനിമയില്‍ സൗന്ദര്യബോധവും പ്രതീക്ഷിക്കുന്നത്. അത് നല്ലതാണെന്നാണ് തന്റെ അഭിപ്രായമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

പൃഥ്വിരാജ്
‘സ്‌ക്രീനില്‍ എന്നെ കാണിച്ചപ്പോള്‍ കൂവി, സ്റ്റേജിലെത്തിയപ്പോള്‍ പ്രസംഗം കേള്‍ക്കാതിരുന്നു’

സോഷ്യല്‍ മീഡിയയിലും പുറത്തും തനിക്കെതിരെ നടന്ന വിദ്വേഷ പ്രചരണങ്ങളും പൃഥ്വി ഓര്‍ത്തെടുത്തു. തനിക്കെതിരെയുള്ള കാമ്പയിനുകള്‍ ഏറ്റവും ശക്തമായിരുന്ന സമയത്താണ് ഇന്ത്യന്‍ റുപ്പീ റിലീസ് ചെയ്തത്. ഓണ്‍ലൈനിന് പുറത്ത് ഓഫ് ലൈനിലും കാമ്പയില്‍ കടന്നിരുന്നു. ഒരു അവാര്‍ഡ് പരിപാടിക്ക് പങ്കെടുക്കാന്‍ സ്റ്റേജിലേക്ക് നടന്നപ്പോള്‍ തന്നെ പ്രസംഗം കേള്‍ക്കാന്‍ സദ്ദസിലുള്ളവര്‍ തയ്യാറായില്ല. എനിക്കെതിരായ പ്രതികരണം നേരിട്ടറിയുകയായിരുന്നു. ഇതിനെല്ലാം നടുവിലാണ് ഇന്ത്യന്‍ റുപ്പീ റിലീസ് ചെയ്തത്. എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ കൂവലായിരുന്നുവെന്ന് പറഞ്ഞുള്ള ഫോണ്‍ കോളുകള്‍ കിട്ടിയത് ഓര്‍ക്കുന്നു. അവര്‍ക്ക് എന്നോട് വെറുപ്പുണ്ടെന്ന് മനസിലായി. അത് അവര്‍ പ്രകടിപ്പിക്കുന്നു. ആ സിനിമ സൂപ്പര്‍ഹിറ്റായപ്പോള്‍ മനസിലായി, പ്രേക്ഷകര്‍ എന്നെയല്ല സിനിമകളെയാണ് ഇഷടപ്പെടേണ്ടതെന്ന്. ഞാന്‍ ചെയ്യുന്ന സിനിമകള്‍ അവര്‍ ഇഷ്ടപ്പെട്ടാല്‍ മതി. എന്റെ പ്രതിഛായയെക്കാള്‍ സിനിമയില്‍ ഫോക്കസ് ചെയ്താല്‍ മതിയെന്ന് അപ്പോള്‍ മനസിലായെന്നും പൃഥ്വി പറഞ്ഞു.

പൃഥ്വിരാജ്
‘പ്രതി പൂവന്‍കോഴി എന്ന നോവലല്ല സിനിമ’; മഞ്ജുവാര്യര്‍ ചിത്രം മറ്റൊരു കഥയെന്ന് റോഷന്‍ ആന്‍ഡ്രൂസ്

ഹരീന്ദ്രന്‍ എന്ന സൂപ്പര്‍താരമായി അഭിനയിക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് ആണ് പൃഥ്വിരാജിന്റെ ക്രിസ്മസ് റിലീസായി എത്തുന്ന സിനിമ. സുരാജ് വെഞ്ഞാറമ്മൂട് ഈ ചിത്രത്തിലെ മറ്റൊരു നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും, ഷാജി കൈലാസ് ചിത്രം കടുവ, ദീപു കരുണാകരന്റെ അടുത്ത ചിത്രം എന്നിവ വരാനിരിക്കുന്ന പൃഥ്വിരാജ് പ്രൊജക്ടുകളാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പൃഥ്വിരാജ്
ടിബറ്റ് ചലച്ചിത്രമേള: സിനിമ സംസാരിക്കാം, സിനിമയുടെ രാഷ്ട്രീയവും 
logo
The Cue
www.thecue.in