‘ടീമേ, നമ്മുടെ ചേച്ചിയെ കൈവിടരുത്’; മോളി കണ്ണമാലിയ്ക്ക്‌  സഹായം അഭ്യര്‍ത്ഥിച്ച് ബിനീഷ് ബാസ്റ്റിന്‍; ചികിത്സയേറ്റെടുത്ത് മമ്മൂട്ടി 

‘ടീമേ, നമ്മുടെ ചേച്ചിയെ കൈവിടരുത്’; മോളി കണ്ണമാലിയ്ക്ക്‌ സഹായം അഭ്യര്‍ത്ഥിച്ച് ബിനീഷ് ബാസ്റ്റിന്‍; ചികിത്സയേറ്റെടുത്ത് മമ്മൂട്ടി 

Published on

ഹൃദ്രോഗ ബാധിതയായ നടി കണ്ണമാലി മോളിയ്ക്ക് വേണ്ടി അഭ്യര്‍ത്ഥനയുമായി ബീനീഷ് ബാസ്റ്റിന്‍. രണ്ട് തവണ ഹൃദയാഘാതം നേരിടേണ്ടി വന്ന മോളിയ്ക്ക് തുടര്‍ ചികിത്സ നടത്താന്‍ പണമില്ലെന്ന് ചൂണ്ടിക്കാട്ടി ബിനീഷ് ഫേസ്ബുക്ക് ലൈവിലെത്തി. മോളിച്ചേച്ചിയുടെ ആരോഗ്യം വളരെ മോശമാണെന്ന് നടന്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് നന്നായുണ്ട്. മോളിച്ചേച്ചിയുടെ കോമഡികള്‍ ഇനിയും കാണണമെന്നുണ്ടെങ്കില്‍ ആശുപത്രി ചികിത്സകള്‍ നന്നായി നടക്കണം. ഒരു ആര്‍ട്ടിസ്റ്റിന് ഏറ്റവും വലുത് ആരോഗ്യമാണ്. മോളിച്ചേച്ചിയെ എല്ലാവരും ചേര്‍ന്ന് തിരിച്ചുകൊണ്ടുവരണം. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ കാണുന്നുണ്ടെങ്കിലും സഹായം എത്തുന്നില്ലെന്നും ബീനീഷ് പ്രതികരിച്ചു. ചെക്കപ്പ് നടത്താന്‍ പോലും പണില്ലെന്ന് മത്സ്യത്തൊഴിലാളി കുടുംബാംഗമായ മോളി പറഞ്ഞു.

എന്റെ അവസ്ഥയിതായിപ്പോയി. രണ്ട് അറ്റാക്ക് കഴിഞ്ഞ് നിക്കുവാണ്. ഇനി ചെക്കപ്പിന് പോണം. അയ്യായിരം രൂപയില്ലാതെ ചെക്കപ്പിന് പോകാന്‍ കഴിയില്ല. അന്നന്നുള്ള ചെലവ് പോലും ഒരു കണക്കിനാണ് കഴിഞ്ഞുകൂടി പോകുന്നത്.

മോളി കണ്ണമാലി

‘ടീമേ, നമ്മുടെ ചേച്ചിയെ കൈവിടരുത്’; മോളി കണ്ണമാലിയ്ക്ക്‌  സഹായം അഭ്യര്‍ത്ഥിച്ച് ബിനീഷ് ബാസ്റ്റിന്‍; ചികിത്സയേറ്റെടുത്ത് മമ്മൂട്ടി 
‘പാര്‍ലമെന്റില്‍ സേഫ് അല്ലെങ്കില്‍ പിന്നെ എവിടെ’; മഹാരാഷ്ട്ര അട്ടിമറിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരെ കൈയ്യേറ്റം

കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എന്റെ കുഞ്ഞുങ്ങളാണ് എന്നെ നോക്കുന്നത്. പത്ത് പേരുള്ള ഒരു ഭവനത്തിലാണ് താമസിക്കുന്നത്. ഞാന്‍ ധരിച്ചിരിക്കുന്നത് ഒന്നും സ്വര്‍ണമല്ല. ശരീരത്തില്‍ ഒരു തരിപോലും സ്വര്‍ണമില്ല. ഈ കാണുന്നതെല്ലാം വരവാണ്. ആദ്യത്തെ അറ്റാക്കില്‍ തന്നെ സ്വര്‍ണമെല്ലാം വില്‍ക്കേണ്ടി വന്നു. ഇനി നാല് സെന്റ് സ്ഥലവും വീടും മാത്രമാണ് അവശേഷിക്കുന്നത്. പത്ത് പേര്‍ താമസിക്കുന്ന വീടായതുകൊണ്ട് ഇത് പണയം വെക്കാന്‍ കഴിയില്ല. എന്റെ കുഞ്ഞുങ്ങള്‍ക്ക് കിടപ്പാടം കൂടി ഇല്ലാതായിപ്പോകും. ആര്‍ക്കെങ്കിലും എന്നോട് താല്‍പര്യവും സ്‌നേഹവുമുണ്ടെങ്കില്‍ സഹായിക്കുക. അത്ര മാത്രമേ ഞാന്‍ പറയുന്നുള്ളൂ. ചികിത്സയ്ക്ക് വേണ്ടി വലിയ തുകയാണ് പറഞ്ഞിരിക്കുന്നത്. മമ്മൂട്ടി സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും മോളി പറഞ്ഞു.

മമ്മൂട്ടി സാറിന്റെ പിഎ എന്നെ വിളിച്ചിരുന്നു. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം അയച്ചുകൊടുക്കാന്‍ പറഞ്ഞു. എന്താണെന്ന് വെച്ചാല്‍ സാര്‍ ചെയ്‌തോളാമെന്നും പറഞ്ഞു. രാവിലെ രണ്ട് പേര്‍ വന്നിരുന്നു. അവരും ഇത് തന്നെയാണ് പറഞ്ഞത്.   

മോളി കണ്ണമാലി  

കടബാധ്യതയില്‍ കിടന്ന് കുഴങ്ങുകയാണ്. ഞാന്‍ എന്തെങ്കിലും പറയുമ്പോഴേക്കും തട്ടിപ്പ് പറഞ്ഞ് കാശുവാങ്ങുകയാണെന്ന് കമന്റുകള്‍ വരുന്നു. ഇങ്ങനയൊക്കെ കേള്‍ക്കുന്നത് താങ്ങാനുള്ള ശക്തിയില്ല. ഞാന്‍ ഇവര്‍ക്കൊക്കെ എതിരെ എന്താണ് ചെയ്തതെന്ന് അറിയാന്‍ പാടില്ല. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്ത എന്നോട് ഇങ്ങനെ പറയുന്നത് സഹിക്കാന്‍ പറ്റുന്നില്ല. എന്നോട് സ്‌നേഹമുള്ളവര്‍ മാത്രം സഹായിച്ചാല്‍ മതിയെന്നും മോളി കൂട്ടിച്ചേര്‍ത്തു.

Molly Ac/No :-67226487228 IFSC Code :-SBIN 0070141 Branch: - Thoppumpady, Kochin Mob.No: - 9048456316
‘ടീമേ, നമ്മുടെ ചേച്ചിയെ കൈവിടരുത്’; മോളി കണ്ണമാലിയ്ക്ക്‌  സഹായം അഭ്യര്‍ത്ഥിച്ച് ബിനീഷ് ബാസ്റ്റിന്‍; ചികിത്സയേറ്റെടുത്ത് മമ്മൂട്ടി 
ഷെഹ്ലയുടെ സ്‌കൂളിലേക്ക് ദുരന്തടൂറിസ്റ്റുകള്‍; മാളത്തില്‍ കമ്പിട്ട് കുത്താനും സെല്‍ഫിയെടുക്കാനും കുടുംബങ്ങളും

കുറേ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വന്നു. പക്ഷെ ആരുടേയും ഭാഗത്ത് നിന്ന് സഹായം ലഭിച്ചില്ലെന്ന് മോളിച്ചേച്ചി പറഞ്ഞു. വാര്‍ത്ത മാത്രമേ വന്നുള്ളൂ ആരും മുന്നോട്ട് വന്നില്ല. ചെറിയ സഹായങ്ങളെങ്കിലും ചെയ്യണം.

ബിനീഷ് ബാസ്റ്റിന്‍

കൈയില്‍ ഒന്നുമില്ലാത്തതുകൊണ്ടാണ് ലൈവ് ചെയ്തത്. ഇതുകണ്ടെങ്കിലും സഹായിക്കണം. മോളിച്ചേച്ചിയുടെ ഫോണ്‍ നമ്പറും അക്കൗണ്ട് നമ്പറും ചേര്‍ത്തിട്ടുണ്ടെന്നും ബിനീഷ് വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ടീമേ, നമ്മുടെ ചേച്ചിയെ കൈവിടരുത്’; മോളി കണ്ണമാലിയ്ക്ക്‌  സഹായം അഭ്യര്‍ത്ഥിച്ച് ബിനീഷ് ബാസ്റ്റിന്‍; ചികിത്സയേറ്റെടുത്ത് മമ്മൂട്ടി 
പ്രതിഷേധം അവസാനിപ്പിക്കാതെ പാതി മുടിയും താടിയുമെടുത്ത് ഷെയിന്‍ നിഗം, വെയില്‍ ടീം പ്രതിസന്ധിയിലാകും  
logo
The Cue
www.thecue.in