‘അമ്മയാണ് സൂപ്പര്‍സ്റ്റാര്‍’ ; പോസിറ്റീവായി വ്‌ളോഗില്‍ തിരിച്ചെത്തി അമൃത സുരേഷ്
ജീവിതം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് പിന്നണി ഗായിക കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. തനിക്കുവേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും സ്നേഹവും പിന്തുണയും വേണമെന്നും അമൃത കുറിച്ചതോടോ ആരാധകരും എന്താണ് പ്രശ്‌നമെന്നറിയാതെ അമ്പരിപ്പിലായിരുന്നു. അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് നടത്തുന്ന എജി വ്ളോഗ്സ് എന്ന യുട്യൂബ് ചാനല്‍ നിര്‍ത്തുന്നുവെന്ന് വരെ സംശയങ്ങളുണ്ടായി. എന്നാല്‍ വീണ്ടും പുതിയ വീഡിയോയുമായി തിരിച്ചെത്തിയിരിക്കുകയാണ് അമൃത.
ഇരുവരുടെയും അമ്മയുടെ പഴയ ഒരു ചിത്രം പുനസൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണ് ഇരുവരും അപ്ലോഡ് ചെയ്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അമ്മയുടെ ഒരു ചിത്രം തെരഞ്ഞെടുത്ത് അതേ പോലെ വസ്ത്രം ധരിച്ച് ഒരുങ്ങുകയാണ് താരം ചെയ്തത്. അമ്മയാണ് എല്ലാവരുടെയും സൂപ്പര്‍ സ്റ്റാര്‍ എന്ന് പറഞ്ഞുകൊണ്ടാണ് വ്‌ളോഗ് അവസാനിപ്പിക്കുന്നതും.
അമൃതയുടെ മകള്‍ അവന്തിക ഈ ഓണം അച്ഛന്‍ ബാലയുടെയൊപ്പം ആഘോഷിച്ചിരുന്നു. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെ ബാല മകള്‍ക്കൊപ്പമുള്ള ഓണാഘോഷ വീഡിയോയും പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രങ്ങളില്‍ കുട്ടിയുടെ മുഖത്ത് സന്തോഷമില്ലെന്നായിരുന്നു വീഡിയോയുടെ കീഴില്‍ വന്ന കമന്റുകള്‍.
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. അമൃതയുടെ വ്‌ളോഗുകളിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും ആരാധകര്‍ക്ക് സുപരിചിതയാണ് മകള്‍ അവന്തിക.
2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി തമ്മില്‍ പിരിഞ്ഞു താമസിക്കുകയായിരുന്നു. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്.