രാകുലിന്റെ കയ്യിലെ മദ്യകുപ്പി പൂക്കളാക്കണം, സെന്‍സര്‍ ബോര്‍ഡിന്റെ ‘ആര്‍ഷ ഭാരത സംസ്‌കാര കത്രിക’ ദേ ദേ പ്യാര്‍ ദേയിലും
ആര്‍ഷ ഭാരത സംസ്‌കാരം പറഞ്ഞ് സിനിമകള്‍ക്ക് കത്രിക വെയ്ക്കുന്നത് തുടര്‍കഥയാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍. ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് സെന്‍സര്‍ ബോര്‍ഡ് നിശ്ചയിക്കുന്ന എന്തിലും കത്രിക വീഴും. ഇക്കുറിയത് അജയ് ദേവ്ഗണ്‍ നായകനും രാകുല്‍ പ്രീത് സിങ് നായികയുമായ ദേ ദേ പ്യാര്‍ ദേയിലെ ഗാനരംഗത്തിലാണ് വീണത്. നായിക രാകുല്‍ പ്രീത് സിങ് ഗാനരംഗത്തില്‍ മദ്യകുപ്പി പിടിച്ചു നൃത്തം ചെയ്യുന്നതാണ് സെന്‍സര്‍ ബോര്‍ഡിന്റെ സാംസ്‌കാരിക കണ്ണിനെ ഞെട്ടിച്ചത്.
നായികയുടെ കയ്യിലെ മദ്യകുപ്പി പൂക്കളാക്കി മാറ്റണമെന്നാണ് ഫിലിം നിര്‍മ്മാതാക്കള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് നല്‍കിയ നിര്‍ദേശം. 1980കളിലും 90ലുമെല്ലാം റൊമാന്‍സിനേയും ചുംബനരംഗങ്ങളേയും കാണിക്കാന്‍ പൂക്കള്‍ മുട്ടിയുരുമ്മുന്നത് കാണിച്ച സിനിമ കാലഘട്ടത്തിലേക്ക് മടങ്ങിപ്പോകുകയാണ് മോദിയുടെ ബിജെപി സര്‍ക്കാരിന് കീഴിലെ സെന്‍സര്‍ ബോര്‍ഡ്.
നായിക മദ്യകുപ്പി കയ്യിലേന്തി നില്‍ക്കുന്നത് സംസ്‌കാരത്തിന് ചേരുന്നതല്ലെന്ന് പറഞ്ഞാണ് ദേ ദേ പ്യാര്‍ ദേയിലെ രംഗം നീക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നായികയുടെ കയ്യില്‍ പൂക്കളുടെ ബോക്കെ മതിയെന്നാണ് സെന്‍സര്‍ ബോര്‍ഡ് പറയുന്നത്. മദ്യപിക്കുന്ന പെണ്‍കുട്ടി വിസ്‌കി തലയ്ക്ക് പിടിച്ചുവെന്നും അതിന്റെ ലഹരിയില്‍ നൃത്തം ചെയ്യുന്നുവെന്നുമെല്ലാം പാട്ടിന്റെ വരികള്‍ ആവര്‍ത്തിക്കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡിന് പ്രശ്‌നം സ്‌ക്രീനില്‍ നായികയുടെ കയ്യിലിരിക്കുന്ന ആ ബോട്ടിലാണ്.
മദ്യകുപ്പി മാറ്റി ബോക്കയാക്കണമെന്ന് പറഞ്ഞ സെന്‍സര്‍ ബോര്‍ഡ് എന്തായാലും നായികയെ പൂക്കാരിയാക്കണമെന്ന് നിര്‍ദേശിച്ചിട്ടില്ല എന്നത് ഭാഗ്യമെന്നാവും ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ കരുതുന്നത്.
രണ്ട് മൂന്ന് വരികളും സീനും ഇതുകൂടാതെ മുറിച്ചുമാറ്റിയിട്ടുണ്ട്. സിനിമ റിലീസ് ഉടനെയുള്ളതിനാല്‍ നിര്‍മ്മാതാക്കള്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞത് അ7രം പ്രതി അനുസരിച്ചിട്ടുണ്ട്. മേയ് 17ന് ആണ് ദേ ദേ പ്യാര്‍ ദേ തിയറ്ററില്‍ എത്തുക.
സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയില്ലാത്ത ഗാനത്തിന്റെ വീഡിയോ യൂട്യൂബില്‍ ഉണ്ട്. തബു ചിത്രത്തില്‍ സുപ്രധാന വേഷത്തിലുണ്ട്. അകിവ് അലിയാണ് ലവ് രഞ്ജന്‍ നിര്‍മ്മാണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍.