ബോക്‌സ് ഓഫീസ് തൂക്കാന്‍ 'വിക്രം'; തമിഴ്‌നാട്ടില്‍ ആദ്യ ദിനം 30 കോടി കളക്ഷന്‍?

ബോക്‌സ് ഓഫീസ് തൂക്കാന്‍ 'വിക്രം'; തമിഴ്‌നാട്ടില്‍ ആദ്യ ദിനം 30 കോടി കളക്ഷന്‍?
Published on

കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായ വിക്രം ജൂണ്‍ 3നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ ദിനം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിനം 30 കോടിക്ക് മുകളിലാണ് വിക്രം നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

അടുത്ത ദിവസം തന്നെ തമിഴ്‌നാട്ടിലെ ഗ്രോസ് കളക്ഷന്‍ 100 കോടി ആകാന്‍ സാധ്യതയുണ്ടെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വിറ്ററില്‍ കുറിച്ചു. വിജയ്യുടെ ബീസ്റ്റ്, അജിത്തിന്റെ വലിമൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 2022ല്‍ മികച്ച ഓപണിംഗ് നേടിയ മൂന്നാമത്തെ ചിത്രമായിരിക്കും വിക്രം എന്നും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നു.

കമല്‍ ഹാസന്റെ ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഹിറ്റായിരിക്കും വിക്രം എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതേസമയം 200 കോടിക്ക് മുകളിലായിരുന്നു വിക്രമിന്റെ പ്രീ റിലീസ് ബിസിനസ് കളക്ഷന്‍. വ്യത്യസ്ത ഭാഷകളിലെ സാറ്റ്ലൈറ്റ്, ഒടിടി അവകാശങ്ങളാണ് 200 കോടിയിലധികം രൂപയ്ക്ക് വിറ്റ് പോയത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിക്രം മികച്ച രീതിയില്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. കമലിനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദരാണ് സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് കനകരാജും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in