പടം എങ്ങനുണ്ട്?, 'മാസ്റ്റർ', പ്രേക്ഷക പ്രതികരണം

പടം എങ്ങനുണ്ട്?, 'മാസ്റ്റർ', പ്രേക്ഷക പ്രതികരണം
Published on

നീണ്ട കാത്തിരിപ്പിനുശേഷം കേരളത്തിൽ തിയറ്ററുകൾ തുറക്കുമ്പോൾ തുടക്ക ചിത്രമാവുന്നത് വിജയ് നായകനാകുന്ന 'മാസ്റ്റർ'. പതിനൊന്ന് മാസങ്ങള്‍ക്ക് ശേഷം തിയറ്ററുകള്‍ തുറന്നതിന്റെ ആവേശത്തിലാണ് പ്രേക്ഷകർ. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആരവങ്ങളോടും ആർപ്പുവിളികളോടും കൂടിയാണ് കേരളത്തിലെ അടക്കം വിജയ് ആരാധകർ 'മാസ്റ്ററി'നെ വരവേറ്റത്. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലായിരുന്നു പ്രദർശനം. ആരാധകരെ തൃപ്തിപ്പെടുത്തുന്ന മാസ് ചിത്രമാണെന്നാണ് ആദ്യ പകുതിയിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. പതിവ് വിജയ് ചിത്രങ്ങളോട് സമാനമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

യുഎഇ ഉൾപ്പടെ ചില ഇടങ്ങളിൽ ജനുവരി 12നായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം. തമിഴ്നാട്ടിൽ ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് തന്നെ ആദ്യ ഷോ തുടങ്ങിയിരുന്നു. ഇന്നലെ രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു തമിഴ്നാട്ടിലെ വിജയ് ആരാധകർ.

മാജിക് ഫ്രെയിംസും ഫോര്‍ച്ച്യൂണ്‍ സിനിമാസും ചേര്‍ന്നാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. ആറരക്കോടി രൂപക്കാണ് വിതരണാവകാശം. കൈദിയുടെ സംവിധായകന്‍ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിജയ്‌യും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രവുമാണ് 'മാസ്റ്റര്‍'. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. സിനിമാ മേഖല മുന്നോട്ട് വച്ച ഉപാധികള്‍ സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് തിയറ്ററുകളിൽ 'മാസ്റ്റർ' പ്രദർശനത്തിനെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in