500 കോടി മാര്‍ക്കറ്റ് ലക്ഷ്യമിട്ട് മരക്കാര്‍,ബറോസ്, ആമിറിന് പിന്നാലെ ചൈനീസ് ബോക്‌സ് ഓഫീലേക്ക് മോഹന്‍ലാല്‍ 

500 കോടി മാര്‍ക്കറ്റ് ലക്ഷ്യമിട്ട് മരക്കാര്‍,ബറോസ്, ആമിറിന് പിന്നാലെ ചൈനീസ് ബോക്‌സ് ഓഫീലേക്ക് മോഹന്‍ലാല്‍ 

Published on

ബോളിവുഡ് സിനിമകള്‍ക്ക് വലിയ വിപണിയായി ചൈനീസ് ബോക്‌സ് ഓഫീസ് മാറിയത് ആമിര്‍ ഖാന്‍ സിനിമകള്‍ക്ക് അവിടെ ലഭിച്ച സ്വീകാര്യതയോടെയാണ്. ദംഗല്‍ ചൈനയില്‍ നിന്ന് 1200 കോടിയാണ് കളക്ട് ചെയ്തത്. ആമിര്‍ ഖാന്‍ അതിഥി താരമായ സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ 760 കോടി. ചൈനയില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയുമായിരുന്നു ദംഗല്‍. ബോളിവുഡിനെ പിന്തുടര്‍ന്ന് ചൈനീസ് ബോക്‌സ് ഓഫീസിനെ കൂടി പരിഗണിച്ചാണ് മോഹന്‍ലാലിന്റെ പുതിയ ചിത്രമായ മരക്കാര്‍, സ്വന്തം സംവിധാനത്തിലുള്ള ബറോസ് എന്നിവ എത്തുന്നത്. മരക്കാര്‍, ബറോസ് എന്നീ സിനിമകളുടെ നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് ചൈനീസ് കമ്പനിയുമായി സഹനിര്‍മ്മാണ-വിതരണ കരാറുകളില്‍ ധാരണയായി എന്നറിയുന്നു.

500 കോടി മാര്‍ക്കറ്റ് ലക്ഷ്യമിട്ട് മരക്കാര്‍,ബറോസ്, ആമിറിന് പിന്നാലെ ചൈനീസ് ബോക്‌സ് ഓഫീലേക്ക് മോഹന്‍ലാല്‍ 
ക്ലൈമാക്‌സ് കിട്ടിയത് രാജീവ് ഗാന്ധിയെ ആക്രമിച്ച സംഭവത്തില്‍ നിന്ന്, മാസ്റ്റര്‍ സ്‌ട്രോക്കില്‍ സിബി മലയില്‍

ചൈനീസ് പേരിലാണ് മരക്കാര്‍-അറബിക്കടലിന്റെ സിഹം ചൈനാ ബോക്‌സ് ഓഫീസില്‍ റിലീസ് ചെയ്യുന്നത്. ചൈനയില്‍ എഴുപതിനായിരത്തിന് മുകളിലുള്ള സ്‌ക്രീനുകളിലെ പ്രദര്‍ശന സാധ്യത പരിഗണിച്ച് കൂടുതല്‍ ബോളിവുഡ് ചിത്രങ്ങള്‍ ചൈനീസ് നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിച്ച് ചെയ്ത് റിലീസ് ചെയ്യുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് മലയാളത്തില്‍ നിന്ന് മരക്കാറും ബറോസും ചൈനീസ് വിപണിയിലേക്ക് പ്രവേശിക്കുന്നത്. ചൈനീസ് ബോക്‌സ് ഓഫീസില്‍ നിന്ന് ഉള്‍പ്പെടെ 500 കോടി വേള്‍ഡ് വൈഡ് കളക്ഷനാണ് മരക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അറിയുന്നു. നിലവില്‍ മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റേതാണ്. 200 കോടി പിന്നിട്ടിരുന്നു.

500 കോടി മാര്‍ക്കറ്റ് ലക്ഷ്യമിട്ട് മരക്കാര്‍,ബറോസ്, ആമിറിന് പിന്നാലെ ചൈനീസ് ബോക്‌സ് ഓഫീലേക്ക് മോഹന്‍ലാല്‍ 
ലാലേട്ടന്‍ വിളിച്ചത്, ജീവിതത്തിലെ ഏറ്റവും സന്തോഷം ഉള്ള മൊമന്റ് 

മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചൈനയിലെത്തി നിര്‍മ്മാണ വിതരണ ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തിയത് നേരത്തെ വാര്‍ത്തയായിരുന്നു. ചൈനീസ് ഭാഷയില്‍, സബ് ടൈറ്റിലോടെ, ചൈനീസ് പേരില്‍ മരക്കാര്‍ റിലീസ് ചെയ്യുമെന്ന് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മരക്കാര്‍ ചൈനീസ് പതിപ്പിന് വേണ്ടി ഒരു ടീമിനെ നിയോഗിച്ചതായും അറിയുന്നു. ഇന്ത്യന്‍-വിദേശ പശ്ചാത്തലം പ്രമേയമാകുന്ന രണ്ട് സിനിമകള്‍ എന്നതും പീരിഡ് ഡ്രാമ എന്ന നിലയില്‍ ഉള്ള യൂണിവേഴ്‌സല്‍ സാധ്യതയുമാണ് മരക്കാര്‍, ബറോസ് എന്നീ സിനിമകളെ ചൈനീസ് തിയറ്ററുകളിലെത്തിക്കാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. 100 കോടിക്കടുത്ത് മുതല്‍ മുടക്കിലാണ് ആശിര്‍വാദ് സിനിമാസ്, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റ്, കോണ്‍ഫിഡന്റ് ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മ്മിച്ചിരിക്കുന്നത്. 2020 മാര്‍ച്ചിലാണ് സിനിമയുടെ റിലീസ്. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകളും പുറത്തുവരുന്നുണ്ട്.

500 കോടി മാര്‍ക്കറ്റ് ലക്ഷ്യമിട്ട് മരക്കാര്‍,ബറോസ്, ആമിറിന് പിന്നാലെ ചൈനീസ് ബോക്‌സ് ഓഫീലേക്ക് മോഹന്‍ലാല്‍ 
അര്‍ജുനനായും ഭീമനായും അഭിനയിക്കാന്‍ ഇപ്പോഴും കൊതി: ഇന്ദ്രന്‍സ് അഭിമുഖം

ചൈനീസ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് മരക്കാര്‍ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ് രംഗങ്ങള്‍ ഈ ഗ്രൂപ്പ് കണ്ടിരുന്നതായി മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതത്തിന്റെ കഥ പറയുന്ന ഫാന്റസി ത്രീഡി സിനിമയാണ്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസ് ആണ് രചന. കെ യു മോഹനന്‍ ആണ് ക്യാമറ.

logo
The Cue
www.thecue.in