'മാസ്റ്റർ', കേരളത്തിലെ ആദ്യ ദിന കളക്ഷൻ 2.2 കോടി, കൊവിഡിനിടയിലും നേട്ടം

'മാസ്റ്റർ', കേരളത്തിലെ ആദ്യ ദിന കളക്ഷൻ 2.2 കോടി, കൊവിഡിനിടയിലും നേട്ടം
Published on

'മാസ്റ്ററി'ന്റെ കേരളത്തിൽ നിന്നുളള ആദ്യ ദിന കളക്ഷൻ 2.2 കോടി. കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും കോടികൾ വാരിക്കൂട്ടിയിരിക്കുകയാണ് ചിത്രം. ഇന്ത്യ മൊത്തമുളള കണക്കിൽ 'മാസ്റ്റർ' നേടിയത് 42.50 കോടി രൂപയാണ്. അതിൽ തമിഴ്നാട്ടിൽ നിന്നു മാത്രം 26 കോടി രൂപയാണ് വിജയ് ചിത്രം നേടിയെടുത്തത്.

ട്രേഡ് അനലിസ്റ്റ് ആയ സുമിത് കഡേൽ ആണ് കളക്‌ഷൻ വിവരങ്ങൾ പുറത്തുവിട്ടത്.

തമിഴ്നാട് - 26 കോടി

ആന്ധ്രപ്രദേശ്/നിസാം - 9 കോടി

കർണാടക - 4.5 കോടി

കേരള - 2.2 കോടി

നോർത്ത് ഇന്ത്യ - 0.8 കോടി

കൊവിഡിൽ തീയറ്ററിലേയ്ക്ക് കാണികൾ എത്തുമോ എന്ന് ഭയന്നവർക്ക് ആശ്വാസം പകരുന്നതാണ് ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ. നിയന്ത്രണങ്ങൾക്കിടയിലും ആരവങ്ങളോടും ആർപ്പുവിളികളോടും കൂടിയാണ് കേരളത്തിലെ അടക്കം വിജയ് ആരാധകർ 'മാസ്റ്ററി'നെ വരവേറ്റത്. കേരളത്തിൽ രാവിലെ ഒൻപത് മണി മുതലായിരുന്നു പ്രദർശനം.

'മാസ്റ്റർ', കേരളത്തിലെ ആദ്യ ദിന കളക്ഷൻ 2.2 കോടി, കൊവിഡിനിടയിലും നേട്ടം
'ആരാധകർക്ക് വേണ്ടതാണ് മാസ്റ്ററിൽ ഉള്ളത്, വരാൻ പോകുന്ന വിമർശനങ്ങളെ കുറിച്ച് മുമ്പേ ചിന്തിച്ചിരുന്നു', ലോകേഷ് കനകരാജ്

തമിഴ്നാട്ടിൽ ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് തന്നെ ആദ്യ ഷോ തുടങ്ങിയിരുന്നു. തലേ ദിവസം രാത്രി മുതൽ തിയറ്ററുകൾക്ക് മുന്നിൽ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു തമിഴ്നാട്ടിലെ വിജയ് ആരാധകർ. ആറരക്കോടി രൂപക്ക് മാജിക് ഫ്രെയിംസും ഫോർച്ച്യൂൺ സിനിമാസും ചേർന്നാണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരുന്നത്. കൈദിയുടെ സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിൽ ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്. വിജയ്‌യും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രവുമാണ് 'മാസ്റ്റർ'. കഴിഞ്ഞ ഏപ്രിൽ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു. സിനിമാ മേഖല മുന്നോട്ട് വച്ച ഉപാധികൾ സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് തിയറ്ററുകളിൽ 'മാസ്റ്റർ' പ്രദർശനത്തിനെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in