ലൂസിഫറിനെ പിന്നിലാക്കി ഭീഷ്മപര്‍വം, നാല് ദിവസം കൊണ്ട് 8 കോടിക്കടുത്ത് ഷെയര്‍ നേടിയെന്ന് ഫിയോക്

ലൂസിഫറിനെ പിന്നിലാക്കി ഭീഷ്മപര്‍വം, നാല് ദിവസം കൊണ്ട് 8 കോടിക്കടുത്ത് ഷെയര്‍ നേടിയെന്ന് ഫിയോക്
Published on

കൊവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥക്ക് ശേഷം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ആദ്യ നാല് ദിവസം കൊണ്ട് എട്ട് കോടിക്ക് മുകളില്‍ ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ നേടിയതയായി തിയറ്റര്‍ സംഘടന ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ ദ ക്യു' വിനോട് പ്രതികരിച്ചു.

മലയാള സിനിമയിലെ പുതിയ റെക്കോര്‍ഡാണ് ഇതെന്നും കെ.വിജയകുമാര്‍. 23 കോടിക്ക് മുകളില്‍ ഗ്രോസ് കളക്ഷന്‍ ചിത്രം ആദ്യ നാല് ദിവസത്തിനകം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 22.05 കോടിയായിരുന്നു ലൂസിഫറിന്റെ പുറത്തുവന്ന കളക്ഷന്‍.

നിലവില്‍ വീക്കെന്‍ഡ് കളക്ഷനില്‍ ഒന്നാമത് മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ആണ്. ലൂസിഫറിനെ പിന്നിലാക്കിയാണ് ഭീഷ്മപര്‍വത്തിന്റെ നേട്ടം.

406 സ്‌ക്രീനുകളിലായി 1775 ഷോകളാണ് റിലീസ് ദിനത്തില്‍ ഭീഷ്മപര്‍വത്തിന് ഉണ്ടായിരുന്നത്. മലയാളത്തിലെ ടോപ് ത്രീ ബോക്‌സ് ഓഫീസ് ഓപ്പണിംഗ് ആയിരുന്നു ഭീഷ്മയുടേത്. ഒടിയന്‍ 7.10 കോടി നേടി ഒന്നാമതും മരക്കാര്‍ 6.27 കോടി നേടി രണ്ടാമതും ടോപ് ഗ്രോസ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മൂന്നാമത് ഭീഷ്മയുടെ കളക്ഷനാണെന്ന് ബോളിവുഡ് വെബ് സൈറ്റ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in