കുറുപ്പ് 100 കോടി ക്ലബ്ബിലെന്ന് ദുല്‍ഖര്‍, ആകെ ബിസിനസ് 112 കോടി

കുറുപ്പ് 100 കോടി ക്ലബ്ബിലെന്ന് ദുല്‍ഖര്‍, ആകെ ബിസിനസ് 112 കോടി
Published on

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് നൂറ് കോടി ക്ലബ്ബില്‍. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്‌സ് സീ കമ്പനി സ്വന്തമാക്കിയെന്നും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ സാറ്റലൈറ്റ് അവകാശം റെക്കോര്‍ഡ് തുകയ്ക്കാണ് വിറ്റുപോയതെന്നും ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാള്‍ കൂടിയായ ദുല്‍ഖര്‍ സല്‍മാന്‍ അറിയിച്ചു. കോവിഡിനുശേഷം ആദ്യം തിയ്യേറ്ററിലെത്തിയ കുറുപ്പ് റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 50 കോടി ക്ലബ്ബിലെത്തിയിരുന്നു. ഇപ്പോള്‍ സിനിമയുടെ ആകെ ബിസിനസ് 112 കോടിയെത്തിയെന്നാണ് ദുല്‍ഖര്‍ അറിയിച്ചിരുക്കുന്നത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ് 35 കോടി മുതല്‍മുടക്കിലായിരുന്നു നിര്‍മിച്ചത്. കഴിഞ്ഞ നവംബര്‍ 12നായിരുന്നു ചിത്രത്തിന്റെ റിലീസ്. അമ്പത് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ റിലീസ് ചെയ്ത സിനിമ ആദ്യ ദിനം കേരളത്തില്‍ നിന്ന് ആറ് കോടി മുപ്പത് ലക്ഷം ഗ്രോസ് കളക്ഷന്‍ നേടിയിരുന്നു. രണ്ടാം കൊവിഡ് തരംഗത്തിന് ശേഷം പ്രേക്ഷകര്‍ തിയേറ്ററിലേക്ക് എത്തുമോ എന്ന ആശങ്കയ്ക്ക് മാറ്റം വരുത്തിയ ചിത്രം കൂടിയായിരുന്നു കുറുപ്പ്.

ദുല്‍ഖര്‍ സല്‍മാനൊപ്പം ശോഭിത ധുലിപാല, ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തിയിരുന്നു. ജിതിന്‍ കെ ജോസിന്റെ കഥക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീ ചെയ്യുന്നുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും എംസ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

Related Stories

No stories found.
logo
The Cue
www.thecue.in