4 ദിവസം 25കോടി, കടുവയുടെ കുതിപ്പ് ജനഗണമന 8 ദിവസത്തെ കളക്ഷന്‍ പിന്നിലാക്കി

4 ദിവസം 25കോടി, കടുവയുടെ കുതിപ്പ് ജനഗണമന 8 ദിവസത്തെ കളക്ഷന്‍ പിന്നിലാക്കി
Published on

പൃഥ്വിരാജ് നായകനായ കടുവ 4 ദിവസം കൊണ്ട് 25 കോടിക്ക് മുകളില്‍ നേടിയതായി നിര്‍മ്മാതാക്കള്‍. ആഗോള കലക്ഷനും തമിഴ്, കന്നഡ, തെലുങ്ക് പതിപ്പുകളുടെ കലക്ഷനും പരിഗണിച്ചാണ് 25 കോടിക്ക് മുകളില്‍ നേട്ടം. കേരള ബോക്സ് ഓഫിസില്‍ കൊവിഡിന് ശേഷം പൃഥ്വിരാജ് ചിത്രം തുടര്‍ച്ചായി നേടുന്ന രണ്ടാം വിജയം കൂടി ആണ് കടുവയുടേത്.

ഈദും ഞായറാഴ്ചയും ഒരുമിച്ച് വന്നത് കളക്ഷനില്‍ കടുവക്ക് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍. 3 ദിവസം കൊണ്ട് 17 കോടിയാണ് മലയാളം പതിപ്പ് നേടിയിരുന്നത്.

അതേസമയം പൃഥ്വിരാജ് നായകനായി എത്തിയ ജനഗണമന ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി നേടിയിരുന്നു. ചിത്രം കേരളത്തില്‍ നിന്ന് ആകെ നേടിയത് 27.4 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ 4 ദിവസം കൊണ്ട് നേടിയെടുത്തതെന്നാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍.

ജൂലൈ 7നാണ് കടുവ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഷാജി കൈലാസാണ് സംവിധാനം. ജിനു എബ്രഹാം തിരക്കഥ. റിലീസിന് പിന്നാലെ ചിത്രത്തിലെ ഭിന്നശേഷിക്കാരെ അവഹേളിക്കുന്ന ഡയലോഗ് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഷാജി കൈലാസും പൃഥ്വിരാജും, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും മാപ്പ് പറയുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in