ഭ്രമിപ്പിച്ചോ ഭ്രമയു​ഗം, മറ്റൊരു മമ്മൂട്ടിയെന്ന് സോഷ്യൽ മീഡിയ; പ്രേക്ഷക പ്രതികരണം

ഭ്രമിപ്പിച്ചോ ഭ്രമയു​ഗം, മറ്റൊരു മമ്മൂട്ടിയെന്ന് സോഷ്യൽ മീഡിയ; പ്രേക്ഷക പ്രതികരണം
Published on

മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയു​ഗം മികച്ച തിയറ്റർ എക്സീപീരിയൻസ് എന്ന് സോഷ്യൽ മീഡിയ. മമ്മൂട്ടി കൊടുമൺ പോറ്റിയെന്ന ദുർമന്ത്രവാദിയായാണ് ചിത്രത്തിലെത്തുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റിലാണ് സിനിമ.

ഹൊറർ സ്വഭാവമുള്ള സിനിമകളുടെ അതേ രീതി പിൻപ്പറ്റുന്ന വർക്കാണ്. മമ്മുട്ടിയുടെ ശബ്ദത്തെ അതിഗംഭീരമായി ഉപയോഗിച്ച പടമാണ്. സിനിമ പല ഘട്ടത്തിലും വീക്ക് ആകുമ്പോൾ അതിനെ ലിഫ്റ്റ് ചെയ്യുന്നത് മമ്മുട്ടിയുടെ ശബ്ദത്തിൻ്റെ മോഡുലേഷൻ വച്ചുള്ള പ്രസൻ്റേഷനാണ്

തിയറ്ററിനായി ഡിസൈൻ ചെയ്ത പടമാണ്

ഭമ്രയുഗം ❣️

കെ.എ നിധിൻ നാഥ്

ഔട്ട് സ്റ്റാൻഡിങ് തീയേറ്റർ എക്സ്പീരിയൻസ്. മലയാള സിനിമ തന്നെ സ്വയം അത്ഭുതപ്പെടുത്തുന്ന കാലമാണ്. മമ്മൂട്ടിയുടെ ശബ്ദം, സിനിമയുടെ പൊതു സൗണ്ട് ഡിസൈൻ,, സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, ഷെഹ്‌നാദിൻ്റെ സിനിമാറ്റോഗ്രഫി.. അസാധാരണമായ പരീക്ഷണം!

മൂന്ന് കഥാപാത്രങ്ങൾ, സിംഗിൾ ലൊകേഷൻ, ഇരുട്ട്, ഏകാന്തത.. അതിൽ നിന്ന് അധികാരത്തെ കുറിച്ച് ആലോചിക്കുന്ന മെയ്ൻ സ്ട്രീം, ഫാൻ്റസി, പിരീഡ്,സിനിമ. ചില്ലറ ധൈര്യം പോരാ.

രാഹുൽ സദാശിവന് , സിനിമക്ക് ഒപ്പം നിന്ന മമ്മൂട്ടിക്ക് സ്നേഹാഭിവാദ്യം.

Kudos, team #Bramayugam!

Related Stories

No stories found.
logo
The Cue
www.thecue.in