മലയാളത്തിലെ ആദ്യ ഒടിടി റിലീസുമായി സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍. ആഗോള പ്രീമിയര്‍ ജൂലൈ 3-നാണ്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ജയസൂര്യയും അദിതി റാവു ഹൈദരിയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. നരണിപ്പുഴ ഷാനവാസ് ആണ് സംവിധാനം.
ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം. ഹിന്ദു-മുസ്ലിം വിഭാഗത്തിലുള്ള രണ്ട് പേരുടെ പ്രണയവും തുടര്‍ന്നുള്ള വെല്ലുവിളികളുമാണ് പ്രമേയമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അതിഥി റാവു മലയാള സിനിമയിലേയ്ക്ക് തിരിച്ചു വരുന്നത്. ആഗോള പ്രീമിയര്‍ 200-ലേറെ രാജ്യങ്ങളിലെ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും.
ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അനു മൂത്തേടത്ത്. എഡിറ്റിംഗ് ദീപു ജോസഫ്. എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഹരി നാരായണന്‍. ആലാപനം സുദീപ് പാലനാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിനയ് ബാബു.
കലാസംവിധാനം - മുഹമ്മദ് ബാവ, ഫൈനല്‍ മിക്സിംഗ്, സൗണ്ട് എഡിറ്റിംഗ് - അജിത് എ ജോര്‍ജ്, ധനുഷ് നായനാര്‍, കളറിംഗ് - സിരിക് വാര്യര്‍, ഡിസൈന്‍ - ഓള്‍ഡ്മങ്ക്സ്
സ്റ്റില്‍സ് - വിഷ്ണു എസ് രാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി സുശീലന്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അനില്‍ മാത്യൂസ്