'ടിക്കറ്റ് വില വെറും ഒരു രൂപ', പറന്നിറങ്ങിയ സ്വപ്‌നത്തിനൊപ്പം 'സൂരറൈ പൊട്രു', സൂര്യയുടെ മാസ് ഹീറോ

'ടിക്കറ്റ് വില വെറും ഒരു രൂപ', പറന്നിറങ്ങിയ സ്വപ്‌നത്തിനൊപ്പം 'സൂരറൈ പൊട്രു', സൂര്യയുടെ മാസ് ഹീറോ
Published on
Summary

'Soorarai Pottru' trailer, suriya's 'Soorarai Pottru' is based on the book 'Simply Fly' and is directed by Sudha Kongara

എയര്‍ഫോഴ്‌സ് ക്ലിയറന്‍സിന് പിന്നാലെ സൂര്യ നായകനായ 'സൂരറൈ പൊട്രു'വിന്റെ ട്രെയിലര്‍ ആമസോണ്‍ വീഡിയോ പുറത്തിറക്കി. അപര്‍ണാ ബാലമുരളിയാണ് നായിക. , കുറഞ്ഞ നിരക്കില്‍ എയര്‍ലൈന്‍ സ്ഥാപിച്ച റിട്ടയേര്‍ഡ് ആര്‍മി ക്യാപ്റ്റനും എയര്‍ ഡെകണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തെ കുറിച്ച് എഴുതിയ 'സിംപ്ലി ഫ്‌ളൈ' എന്ന പുസ്തകം ആധാരമാക്കിയാണ് ചിത്രം. സുധ കൊങ്കരയാണ് സംവിധാനം.

'സൂരറൈ പൊട്രു തന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, ഒപ്പം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്.

സൂര്യ

സൂര്യയോടൊപ്പം മോഹന്‍ ബാബു , പരേഷ് റാവല്‍, എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലറില്‍ സൂര്യയുടെ കഥാപാത്രത്തിന്റെ വിവരണമാണ് ഹൈലൈറ്റ്. നെടുമാരന്‍ രാജാങ്കം എന്ന ഗ്രാമീണനായ യുവാവിന്റെ സ്വ്പ്‌നത്തിലൂന്നിയാണ് സിനിമ.

സൂരറൈ പൊട്രു ആമസോണ്‍ വീഡിയോയ ഇന്ത്യ ഉള്‍പ്പെടെ 200-ലേറെ രാജ്യങ്ങളിലെ നവംബര്‍ 12 മുതല്‍ തമിഴിലും അതുപോലെ തെലുങ്ക്, കന്നഡ, മലയാളത്തിലുമായി (മൂന്ന് ഭാഷകളില്‍ ഡബ് ചെയ്ത)കാണാന്‍ സാധിക്കും.

സുരറൈ പോട്രു സൂര്യക്ക് പറയാനുള്ളത്

'സൂരറൈ പൊട്രു തന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, ഒപ്പം ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത്. നിങ്ങള്‍ നിങ്ങളില്‍ സത്യസന്ധരും ചുമതലകളില്‍ സമര്‍പ്പിതരുമാണെങ്കില്‍ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതില്‍ നിന്ന് ഈ ലോകത്തിലെ ഒന്നിനും നിങ്ങളെ തടയാന്‍ കഴിയില്ല എന്ന സന്ദേശം ഈ സിനിമയിലൂടെ പുറത്തു കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.പ്രേക്ഷകര്‍ അവരുടെ അചഞ്ചലമായ പിന്തുണ ഞങ്ങളില്‍ വര്‍ഷിക്കുമെന്നാണ് പ്രതീക്ഷ

സൂര്യയുടെ ബാനറായ ടുഡി എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മാണം. ജി.വി പ്രകാശ് കുമാറാണ് സംവിധാനം. മഹേഷിന്റെ പ്രതികാരം, സണ്‍ഡേ ഹോളി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ അപര്‍ണാ ബാലമുരളിക്ക് തമിഴകത്ത് ലഭിച്ച ശക്തമായ കഥാപാത്രം കൂടിയാണ് ഈ സിനിമയിലേത്. ഉര്‍വശിയും പ്രധാന റോളിലുണ്ട്. സൂര്യയുടെ ബോക്‌സ് ഓഫീസിലേക്കുള്ള ശക്തമായ തിരിച്ചുവരവായി ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന ചിത്രം കൊവിഡ് മൂലമാണ് ഒടിടി റിലീസായത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ടിക്കറ്റ് വില വെറും ഒരു രൂപ', പറന്നിറങ്ങിയ സ്വപ്‌നത്തിനൊപ്പം 'സൂരറൈ പൊട്രു', സൂര്യയുടെ മാസ് ഹീറോ
ധ്യാന്‍ ശ്രീനിവാസന്റെ രചനയില്‍ മഞ്ജു വാര്യരുടെ അമ്പതാം ചിത്രം, 9MM ദിനില്‍ ബാബു സംവിധാനം

Related Stories

No stories found.
logo
The Cue
www.thecue.in