ദൃശ്യം 2 ആമസോണ്‍ സ്വന്തമാക്കിയത് 30 കോടിക്കോ?, റെക്കോര്‍ഡ് വിലയില്‍ ചര്‍ച്ച

ദൃശ്യം 2 ആമസോണ്‍ സ്വന്തമാക്കിയത് 30 കോടിക്കോ?, റെക്കോര്‍ഡ് വിലയില്‍ ചര്‍ച്ച
Published on

മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സെക്കന്‍ഡ് റെക്കോര്‍ഡ് തുകയ്ക്കാണ് ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നത്. ഒടിടി റിലീസായി എത്തിയ ദൃശ്യം സെക്കന്‍ഡിന്റെ സ്ട്രീമിംഗ് അവകാശം എത്ര രൂപയ്ക്കാണ് നല്‍കിയതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തിയിരുന്നില്ല.

ഒടിടി റിലീസുകളെക്കുറിച്ചും ഒടിടി സിനിമകളുടെ ട്രാക്കിംഗും നടത്തുന്ന ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ 30 കോടിക്കാണ് ദൃശ്യം വിറ്റുപോയതെന്ന് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ഗംഭീര പ്രതികരണത്തില്‍ ആമസോണ്‍ ടീം ആഹ്ലാദത്തിലാണെന്നും ഇവര്‍ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ട്വിറ്ററിലും ഫേസ്ബുക്കിലുമായി ആരാധകരും ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്.ഏഷ്യാനെറ്റ് ചാനലാണ് ദൃശ്യം സെക്കന്‍ഡിന്റെ ചാനല്‍ സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്.

നിലവില്‍ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് മോഹന്‍ലാല്‍. 12 കോടിക്ക് മുകളിലാണ് മോഹന്‍ലാല്‍ ഒരു സിനിമക്ക് ഈടാക്കുന്ന പ്രതിഫലം. സാറ്റലൈറ്റ് റൈറ്റിലും ഒടിടി റൈറ്റ്‌സിലും മുന്‍നിര താരങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ ഇരട്ടി തുക മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് ലഭിക്കാറുമുണ്ട്.

മരക്കാര്‍ അറബിക്കടലിന്റെ സിംഹം, റാം, ബറോസ് എന്നിവയാണ് ഇനി പുറത്തുവരാനിരിക്കുന്ന മോഹന്‍ലാല്‍ സിനിമകള്‍.

Related Stories

No stories found.
logo
The Cue
www.thecue.in