പൃഥ്വിയാണോ കോള്‍ഡ് കേസിലെ കില്ലര്‍? രസകരമായ ഉത്തരം ഇങ്ങനെ

പൃഥ്വിയാണോ കോള്‍ഡ് കേസിലെ കില്ലര്‍? രസകരമായ
ഉത്തരം ഇങ്ങനെ
Published on

ജോമോന്‍ ടി ജോണ്‍ ആണ കോള്‍ഡ് കേസ് എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് അയച്ചുതന്നതെന്നും ഞാന്‍ നിര്‍മ്മിക്കട്ടെ എന്നാണ് ജോമോനോട് ആദ്യം ചോദിച്ചിരുന്നതെന്നും പൃഥ്വിരാജ് സുകുമാരന്‍. ഇന്‍സ്റ്റഗ്രാം ലൈവിലാണ് പൃഥ്വിരാജിന്റെ പ്രതികരണം.

കാക്കി അണിയുന്നു എന്നതിനപ്പുറം ഓരോ പൊലീസ് കഥാപാത്രങ്ങളും ഓരോ മനുഷ്യരാണ്. വ്യത്യസ്ഥവുമാണ്. അതുകൊണ്ട് തന്നെ പൊലീസ് കഥാപാത്രങ്ങള്‍ ഇനിയും ചെയ്യും. പൊലീസ് റോളുകള്‍ ബോറടിക്കുന്നില്ലെന്നും പൃഥ്വിരാജ് സുകുമാരന്‍. ഒരു ബഹുഭാഷാ ചിത്രത്തില്‍ പ്രധാന റോള്‍ ചെയ്യുന്നുണ്ടെന്നും വൈകാതെ അത് പ്രഖ്യാപിക്കുമെന്നും പൃഥ്വിരാജ്.

എന്തുകൊണ്ട് കോള്‍ഡ് കേസ് എന്ന പേര്

കോള്‍ഡ് കേസ് എന്നത് പൊലീസ് ഭാഷയില്‍ ഉപയോഗിക്കുന്നത് ഡെഡ് എന്‍ഡില്‍ ഒരു കേസ് എത്തിനില്‍ക്കുമ്പോഴാണ്. മുന്നോട്ട് കേസ് കൊണ്ടുപോകാനാകാത്ത സാഹചര്യം. അങ്ങനെയൊരു കേസ് ആണ് ഈ സിനിമയുടെ തീം. കോള്‍ഡ് കേസ് എന്ന് ഈ സിനിമയെ വിളിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. അത് സിനിമ കണ്ടാല്‍ അറിയാം.

ഒടിടി സിനിമയായി പ്ലാന്‍ ചെയ്തത് ആണോ?

ഷൂട്ട് ചെയ്യുമ്പോള്‍ ഒടിടി പ്രിമിയര്‍ ആണെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തിയറ്ററിന് വേണ്ടിയാണ് കോള്‍ഡ് കേസ് ഡിസൈന്‍ ചെയ്തിരുന്നത്. ഈ സാഹചര്യത്തില്‍ കോള്‍ഡ് കേസിന് കിട്ടിയ ഏറ്റവും നല്ല പ്ലാറ്റ്‌ഫോം ആണ്.

നിങ്ങളാണോ കില്ലര്‍?

യെസ് ഞാനാണ് (ചിരിക്കുന്നു). അല്ല ഞാനല്ല കില്ലര്‍, ചിലപ്പോള്‍ ഞാനുമാകാം കില്ലര്‍. എന്തും സംഭവിക്കാം.

ഹൊറര്‍ സിനിമകളോടാണോ കമ്പം

കോള്‍ഡ് കേസ് ത്രില്ലറാണ്. ഒന്നില്‍ കൂടുതല്‍ ജോണറുകള്‍ ഹൈ ബ്രിഡ് ആയി വരുന്ന സ്‌റ്റോറിയാണ്. ത്രില്ലര്‍ സിനിമകളുടെ ഫാന്‍ ആണ് ഞാന്‍.

എസ്രയും കോള്‍ഡ് കേസും എന്താണ് വ്യത്യാസം

എസ്ര ഒരു ഹൊറര്‍ സിനിമയാണ്. പ്ലോട്ടും കണ്‍സെപ്ടും എല്ലാം ഹൊറര്‍ ജോനറാണ്. കോള്‍ഡ് കേസ് ഒരു ഹൊറര്‍ സിനിമയെന്ന് പറയാനാകില്ല. രണ്ട് സിനിമയും തമ്മില്‍ ഒരു സാമ്യതയുമില്ല.

Related Stories

No stories found.
logo
The Cue
www.thecue.in