തിയറ്റർ റിലീസിലും പിന്നീട് ഫിലിം ഫെസ്റ്റിവലുകളിൽ ചര‍്‍ച്ചയായ ഫാന‍്റസി എന്റർടെയിനർ ഭഗവാൻ ദാസന്റെ രാമരാജ്യം ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിന്. പാട്ടുകളിലും ടീസറിലും ട്രെയിലറുകളിലുമെല്ലാം കളർ ഫുൾ ഫാന്റസി എന്റർടെയിനർ സ്വഭാവത്തിലായിരുന്നു സിനിമ. പാലക്കാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ പൊളിറ്റിക്കൽ സറ്റയർ സ്വഭാവത്തിലുള്ള ചിത്രമായിരുന്നു ഭഗവാൻ ദാസന്റെ രാമരാജ്യം.
ടി.ജി രവിയും അക്ഷയ് രാധാകൃഷ്ണനും നന്ദന രാജനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആന്റണി വർഗീസ് പെപ്പെ നായകനായ ഒ മേരി ലൈലയിലെ നായികയായിരുന്നു നന്ദന രാജൻ. റോബിന്‍ റീല്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെയ്‌സണ്‍ കല്ലടയിലാണ് സിനിമ നിർമ്മിച്ചത്. മിത്തുകളുടെയും മുത്തശിക്കഥകളുടെയും പശ്ചാത്തലത്തിൽ റഷീദ് പറമ്പിൽ സംവിധാനം ചെയ്ത ഇല്ലിത്തള്ള എന്ന ഷോർട്ട്
ഫിലിം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിഷ്ണു ശിവശങ്കര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് ശിഹാബ് ഓങ്ങല്ലൂരാണ്. ഇര്‍ഷാദ് അലി, മണികണ്ഠന്‍ പട്ടാമ്പി , നിയാസ് ബക്കര്‍, മാസ്റ്റര്‍ വസിഷ്ഠ്, പ്രശാന്ത് മുരളി, വരുണ്‍ ധാര, ശ്രീജിത്ത് രവി, അനൂപ് കൃഷ്ണ തുടങ്ങിയ അഭിനേതാക്കളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
വണ്ണാത്തിക്കാവ് എന്ന നാട്ടിന്‍പുറത്തെ ഉത്സവത്തിന്റെ ഐതിഹ്യത്തിൽ തുടങ്ങുന്ന സിനിമ. രാമനും ഹനുമാനുമായി ബാലേയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടവരുടെ പൂർവകാലത്തേക്കും ആ നാട്ടിലെ സാഹോദര്യം തകർക്കാൻ കച്ച കെട്ടിയ മനുഷ്യരിലേക്കും നീങ്ങുന്നു. ഹ്യൂമറിൽ പൊതിഞ്ഞുള്ള അവതരണത്തിനൊപ്പം പാലക്കാടൻ ഗ്രാമീണ പശ്ചാത്തലത്തിൽ മനോഹര ദൃശ്യങ്ങളിലൂടെയാണ് സിനിമ നീങ്ങുന്നത്.
ജയ്പൂർ ഇന‍്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ, ഗ്ലോബൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ അവാർഡ് നേടിയ ഭഗവാൻ ദാസന്റെ രാമരാജ്യം കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രമായി മാറിയുന്നു.
എഡിറ്റിംഗ്-കെ ആര്‍. മിഥുന്‍,ലിരിക്സ്-ജിജോയ് ജോര്‍ജ്ജ്,ഗണേഷ് മലയത്, എസ്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-രാജീവ് പിള്ളാ,പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-രജീഷ് പത്താംകുളം, ആര്‍ട്ട് ഡയക്ടര്‍-സജി കോടനാട്, കൊസ്റ്റും-ഫെബിന ജബ്ബാര്‍,മേക്കപ്പ്-നരസിംഹ സ്വാമി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ധിനില്‍ ബാബു,അസോസിയേറ്റ് ഡയറക്ടര്‍-വിശാല്‍ വിശ്വനാഥ്, സൗണ്ട് ഡിസൈന്‍-ധനുഷ് നായനാര്‍, ഫൈനല്‍ മിക്‌സ്-ആശിഷ് ഇല്ലിക്കല്‍, മ്യൂസിക് മിക്‌സ്-കിഷന്‍ ശ്രീബാല,കളറിസ്റ്റ്-ലിജു പ്രഭാകര്‍