CUE SPECIAL
‘ഇത് നമ്മുടെ നാടല്ലേ’; കേരളത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍
അഭയാര്‍ത്ഥികളോടുള്ള ഇന്ത്യയുടെ സമീപനം എങ്ങനെയായിരുന്നുവെന്നത് കേരളത്തില്‍ പുനരധിവസിപ്പിക്കപ്പെട്ട ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വംശജര്‍ വിശദീകരിച്ചു തരും. ബ്രിട്ടീഷുകാരും ഡച്ചുകാരും തമിഴ്‌നാട്ടില്‍ നിന്ന് തോട്ടം തൊഴിലിനായി കൊണ്ടു പോയവരും അവരുടെ പിന്‍തലമുറയും ശ്രീലങ്കയില്‍ അഭയാര്‍ത്ഥികളായി.ലാല്‍ ബഹദൂര്‍ ശാസ്ത്രിയും സിരിമാവോ ബണ്ഡാരനായകെയും ഒപ്പുവെച്ച ഉടമ്പടി പ്രകാരം ആറു ലക്ഷത്തോളം തമിഴ് വംശജര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഇതില്‍ കേരളത്തില്‍ പുനരധിവസിപ്പിക്കപ്പെട്ടവര്‍ കൊല്ലം,പത്തനംതിട്ട, പാലക്കാട് ജില്ലകളിലുണ്ട്. കൊല്ലം കുളത്തുപ്പുഴ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍സ് ലിമിറ്റഡിലെ തൊഴിലാളികളും അവരുടെ മക്കളും ആ ജീവിതം പറയുന്നു.