‘മുത്തൂറ്റ് ഞങ്ങളുടെ കുലത്തൊഴിലിനെ അപമാനിച്ചു’; കാപികോയ്‌ക്കെതിരെ നിയമപോരാട്ടം നടത്തിയ സൈലന്‍ 

ആലപ്പുഴ പാണാവള്ളി പഞ്ചായത്തില്‍ വേമ്പനാട് കായല്‍ കയ്യേറി നിര്‍മ്മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ച് നീക്കാനുള്ള സുപ്രീംകോടതി ഉത്തരവ് മത്സ്യത്തൊഴിലാളികളുടെ പോരാട്ടത്തിന്‌റെ വിജയം കൂടിയാണ്. മുത്തൂറ്റ് ഗ്രൂപ്പിന്റെ കാപികോ റിസോര്‍ട്ടിനെതിരെ മത്സ്യത്തൊഴിലാളി സൈലന്‍ 12 വര്‍ഷമാണ് നിയമ പോരാട്ടം നടത്തിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള നെടിയതുരുത്ത് ദ്വീപില്‍ 2006ലാണ് റിസോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. ഊന്നുവലകള്‍ നശിപ്പിച്ചും പ്രദേശത്ത് മത്സ്യബന്ധനം തടഞ്ഞും റിസോര്‍ട്ട് അധികൃതര്‍ മത്സ്യത്തൊളിലാളികളുടെ ജീവിതം വഴിമുട്ടിച്ചു. ഇതോടെയാണ് സൈലന്‍ പോരാട്ടം ആരംഭിച്ചത്. തൈക്കാട്ടുശ്ശേരി മത്സ്യത്തൊളിലാളി കോണ്‍ഗ്രസും ജനസമ്പര്‍ക്ക സമിതിയും നിയമയുദ്ധത്തിന് ഒപ്പം ചേര്‍ന്നു. പോരാട്ട വഴി സൈലന്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in