വിക്രത്തിനൊപ്പം സര്‍ജാനോ ഖാലിദ്, കോബ്രയിലൂടെ തമിഴിലേയ്ക്ക്
ജൂണ്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവനടന്‍ സര്‍ജാനോ ഖാലിദ് വിക്രം നായകനാകുന്ന 'കോബ്ര'യിലൂടെ തമിഴിലേയ്ക്ക്. 'ഇമൈക്ക നൊടികള്‍' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അജയ് ജ്ഞാനമുത്തു ആണ് സംവിധായകന്‍. ചിയാന്‍ വിക്രത്തിന്റെ 58-ാമത്തെ ചിത്രമായ കോബ്രയില്‍ ഒരു ശ്രദ്ധേയമായ വേഷത്തില്‍ താനുണ്ടാകുമെന്ന് സര്‍ജാനോ ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിക്രത്തിന് പുറമെ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍, കെജിഎഫ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടന്‍ ശ്രീനിധി ഷെട്ടി, മൃണാലിനി രവി, സംവിധായകന്‍ കെഎസ് രവികുമാര്‍, പ്രദീപ് രംഗനാഥന്‍, റോബോ ശങ്കര്‍, മലയാളത്തില്‍ നിന്നും ലാല്‍, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എ ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന കോബ്ര തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.
ചെന്നൈ, കേരളം, യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലാണ് കോബ്രയുടെ ചിത്രീകരണം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ടൈറ്റില്‍ ലുക്കും നിര്‍മ്മാതാക്കള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരുന്നു. കോബ്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിപ്പബ്ലിക് ദിനത്തില്‍ വെളിപ്പെടുത്തുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ നിലവില്‍ അത്തരം പദ്ധതികളൊന്നും ഇല്ലെന്ന് സംവിധായകന്‍ അജയ് ജ്ഞാനമുത്തു ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ഫെബ്രുവരിയില്‍ ഫസ്റ്റ് ലുക്ക് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.