നൈട്രജൻ ഹൈപോക്സിയ എന്ന ശിക്ഷ വിധി എന്തുകൊണ്ട് ചർച്ചയാകുന്നു ?

നൈട്രജൻ ഹൈപോക്സിയ എന്ന ശിക്ഷ വിധി എന്തുകൊണ്ട് ചർച്ചയാകുന്നു ?
Published on

അമേരിക്കയിലെ അലബാമയിൽ കഴിഞ്ഞ ദിവസം ഒരു വധശിക്ഷ നടപ്പിലാക്കിയതിന് പിന്നാലെ രാജ്യത്താകമാനം വലിയ ചർച്ചകളാണ് .ആളുകൾ രണ്ട് പക്ഷങ്ങളായി ചേരി തിരിഞ്ഞു. അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കുന്നത് ഇതാദ്യമായല്ല, അപ്പോ പിന്നെ എന്താവും ഈ വധശിക്ഷയ്ക്ക് മാത്രം ഇത്രയേറെ വിമർശനങ്ങൾ ? അതിന് കാരണം ആ വധശിക്ഷ നടപ്പിലാക്കിയ രീതിയായ നൈട്രജൻ ഹൈപോക്സിയ ആണ്.

1988 ലെ എലിസബത്ത് സെന്നെറ്റ് കൊലപാതകത്തിലെ കുറ്റവാളിയായ കെന്നത്ത് യുജിന്‍ സ്മിത്തിന് വധശിക്ഷ പ്രഖ്യാപിച്ചിരുന്നു. 2022 ഡിസംബറിൽ ആദ്യം മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷ നടപ്പിലാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതെ തുടർന്ന് നൈട്രജൻ ഹൈപോക്സിയ വഴി വധശിക്ഷ നടപ്പിലാക്കാൻ തീരുമാനമെടുത്തു. ഓക്‌സിജൻ പകരം നൈട്രജൻ ശ്വസിപ്പിച്ചുകൊണ്ട് മരണത്തിലേക്ക് നയിക്കുക അതാണ് നൈട്രജൻ ഹൈപോക്സിയ. ഇത് ക്രൂരമായ രീതിയാണെന്നും വലിയ സഫ്റിങ്ങിലൂടെയാണ് ഉണ്ടാകുമെന്നും ചിലപ്പോൾ ജീവശവമായി വരെ ആളുകൾ മാറിയേക്കാമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരും ,യു എൻ ,യൂറോപ്യൻ യൂണിയൻ പ്രതിനിധികളും പറഞ്ഞത്. എന്നാൽ ലീത്തൽ ഇഞ്ചക്ഷനുകളെക്കാൾ ബേധമാണിതെന്ന് പറയുന്നവരും ഉണ്ട് .ഇവിടെ ശിക്ഷ നടപ്പാക്കിയ രീതിയെ ചൊല്ലിയാണെല്ലോ ചർച്ച. എന്നാൽ വധശിക്ഷയേ പാടില്ല എന്ന തിരുത്തൽ ചിന്ത ലോകം മുഴുവൻ ശക്തിപ്പെടുന്ന കാലമാണ് ഇത്.

Related Stories

No stories found.
logo
The Cue
www.thecue.in