സച്ചിനും ഡീപ് ഫേക്കിന് ഇര, മുന്നറിയിപ്പുമായി താരം

ഈ വിഡിയോ കാണുബോൾ നിങ്ങൾക്ക് എന്താണ് തോന്നുന്നത് !.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ ഒരു ഓൺലൈൻ ഗെയിം പ്രമോട്ട് ചെയ്യുന്നതായി തോന്നിയോ ?.

എന്നാൽ എ.ഐ നിർമിത ഡീപ് ഫേക്ക് വിഡിയോ മാത്രമാണിത് .

"സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ തന്നെ ഇത്തരം വ്യാജ വിഡിയോ അസ്വസ്ഥമാക്കിയെന്നും . പരാതികളുയരുമ്പോൾ പ്രതികരിക്കാനും ജാഗ്രത പാലിക്കാനും സമൂഹമാധ്യമങ്ങൾ തയ്യാറാകണം എന്നും സച്ചിൻ ".

ഇതിനു മുന്നേ നടിമാരായ രശ്മിക മന്ദാന, കരീന കപൂര്‍, ആലിയ ഭട്ട് , ഐശ്വര്യ റായി തുടങ്ങി ഒരുപാട് താരങ്ങൾ ഡീപ് ഫേക്ക് ഇരയായിട്ടുണ്ട്.

യഥാർത്ഥ വ്യക്തികളോട് ഏറ്റവും സാമ്യം പുലർത്തുന്ന തരത്തിൽ രൂപവും ഭാവവും ശബ്ദവുമെല്ലാം ഉണ്ടാക്കിയെടുക്കാൻ തുടങ്ങിയത് മുതലാണ് എ.ഐ ഡീപ് ഫേക്ക് ശ്രദ്ധ ആകർഷിച്ചത്. ഇത്തരത്തിൽ ആളുകളുടെ രൂപവും ശബ്ദവും എ ഐ സാങ്കേതിക വിദ്യയുപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്നതാണ് ഡീപ് ഫേക്ക്. ഡീപ് ഫേക്കിനെ നിയന്ത്രിക്കാൻ നിയമങ്ങൾ കൊണ്ടുവരാൻ പോവുകയാണ് കേന്ദ്ര സർക്കാർ.

Related Stories

No stories found.
logo
The Cue
www.thecue.in