തകർന്നടിഞ്ഞ് എക്സിറ്റ് പോൾ

മോദിക്കും എൻഡിഎക്കും കരുത്തുറ്റ മൂന്നാമൂഴം സംശയലേശമന്യേ പ്രവചിച്ച എക്സിറ്റ് പോളുകളെയത്രയും വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ

തന്നെ കടൽകടത്തിയ റിസൽട്ടാണ് ഇത്തവണത്തേത്. തെരഞ്ഞെടുപ്പ് വിശകല വിദഗ്ധന്‍ യോഗേന്ദ്ര യാദവിന്റെ കണക്കുകൾ ശരി വെക്കുന്ന റിസൾട്ട്.

എണ്ണിത്തുടങ്ങിയ ആദ്യ മണിക്കൂറുകളിൽ ലീഡ് നിലയിൽ എൻഡിഎയും ഇന്ത്യാ മുന്നണിയും ഒപ്പത്തിനൊപ്പം എത്തിയ ഘട്ടം പോലുമുണ്ടായിരുന്നു. ഇന്ത്യാ മുന്നണിക്ക് 150-ൽ താഴെ സീറ്റുകൾ മാത്രമാണ് മുൻനിര എക്സിറ്റ്‌ പോളുകളത്രയും പ്രവചിച്ചത്, എൻഡിഎക്ക് 2019 ലെ തെരഞ്ഞെടുപ്പിനെക്കാൾ മികച്ച പ്രകടനം പ്രവചിച്ച എക്സിറ്റ് പോളുകളായിരുന്നു കൂടുതലും.

എന്നാൽ എക്സിറ്റ്‌ പോളുകൾ പോലും തൂത്തുവാരും എന്ന് പ്രവചിച്ച ബിജെപിയുടെ ശ്കതി കേന്ദ്രമായ യുപിയിൽ ബിജെപി നിന്ന് വിയർത്തു. ഈസി വാക്കോവർ എന്ന് പ്രതീക്ഷിച്ചിടത്തു നിന്ന് ബിജെപിയുടെ തേരോട്ടം പിടിച്ചു നിർത്താൻ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യ മുന്നണിക്ക് സാധിച്ചു എന്നുള്ളതിൽ നിന്ന് എക്സിറ്റ്‌ പോളുകൾക്ക് ജനവിധി നിർണയിക്കാൻ സാധിക്കില്ല എന്ന് അടിവര ഇടുന്നു

Related Stories

No stories found.
logo
The Cue
www.thecue.in