conversation with maneesh narayanan
വീണ്ടും മണിരത്നം ചിത്രത്തിലെത്തുമ്പോൾ, കമൽഹാസൻ എന്ന മാജിക് ; ഐശ്വര്യ ലക്ഷ്മി അഭിമുഖം
Summary
പൊന്നിയിൻ സെൽവൻ എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ ഓരോ ഷോട്ടിലും മണിരത്നം എന്ന ഫിലിംമേക്കറിനെ ഇംപ്രസ് ചെയ്യണമെന്നായിരുന്നു ആദ്യം ചിന്തിച്ചിരുന്നത്, എന്നാൽ അതല്ല കഥാപാത്രത്തെ പൂര‍്ണമായും ഉൾക്കൊണ്ട് പെർഫോം ചെയ്യുകയാണ് പ്രധാനമെന്ന് പിന്നീട് മനസിലാക്കി.തഗ് ലൈഫ് എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ കമൽഹാസൻ എന്ന അഭിനേതാവ് കഥാപാത്രത്തെ എങ്ങനെയാണ് സമീപിക്കുന്നതെന്ന് അറിയാനായിരുന്നു ഞാൻ ശ്രമിച്ചത്. അവാർഡുകൾ വാങ്ങുന്നതിനേക്കാൾ എന്റെ സംവിധായകർ എന്നെ മറ്റൊരു സിനിമക്ക് വേണ്ടി പിന്നെയും വിളിക്കുന്നതാണ് ഞാൻ പ്രധാനമായും കാണുന്നത്.
ഐശ്വര്യ ലക്ഷ്മിയുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖം