തെറിവിളികള്‍ പ്രശ്‌നമല്ല, കാരണം സംസാരിക്കുന്നത് ഒരു മാറ്റത്തിന് വേണ്ടിയാണ്‌ : റിയാസ് സലിം

ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങാന്‍ നേരം എവിടെ നിന്നും പിന്തുണ കിട്ടിയിരുന്നില്ലെന്ന് റിയാസ് സലിം. സോഷ്യല്‍ മീഡിയയില്‍ അത്തരം കാര്യങ്ങള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ അറ്റാക്ക് നേരിടും,അത് കാണുമ്പോള്‍ വീട്ടുകാര്‍ പോലും എന്തിനാണ് നീ ഇതൊക്കെ സംസാരിക്കുന്നത്, നിന്റെ കാര്യം മാത്രം നോക്കിയാല്‍ പോരെയെന്നാണ് ചോദിക്കുക, പക്ഷേ നമുക്ക് തെറിവിളി കേള്‍ക്കേണ്ടി വരുക എന്നത് പ്രശ്‌നമല്ലെന്നും കാരണം ഒരു മാറ്റമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും റിയാസ് പറഞ്ഞു. ബിഗ് ബോസ് ഷോ അവസാനിച്ചതിന് ശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ ദ ക്യുവിനോടായിരുന്നു റിയാസിന്റെ പ്രതികരണം.

ബിഗ് ബോസ് അവസാനിച്ചതിന് ശേഷം എയര്‍പോര്‍ട്ടില്‍ വന്ന് ഇറങ്ങിയപ്പോള്‍ കാണാന്‍ ഒരുപാട് പേര്‍ വന്നിരുന്നു, എല്ലാവരും പറഞ്ഞത് ആദ്യം റിയാസിനെ വെറുത്തിരുന്നു, പക്ഷേ നിങ്ങളാണ് യഥാര്‍ഥ വിജയി എന്നാണ്. കാരണം, ഈ സീസണ്‍ ഒരു ന്യൂ നോര്‍മല്‍ സീസണായിരുന്നു. ന്യൂ നോര്‍മല്‍ എന്ന ആശയം ഏതെങ്കിലും രീതിയില്‍ മുന്നോട്ട് വെയ്ക്കാന്‍ ശ്രമിച്ച ഒരാളായിരിക്കണം വിജയി എന്ന് എവര്‍ ആഗ്രഹിച്ചിരുന്നു. താന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ക്ക് സമൂഹത്തില്‍ ഇംപാക്ട് ഉണ്ടാക്കാന്‍ കഴിഞ്ഞു, ജനങ്ങളുടെ മനസില്‍ ഇടം നേടാന്‍ കഴിഞ്ഞു, അത് മാത്രം തനിക്ക് മതിയെന്നും റിയാസ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in