വേട്ടയാടപ്പെടുന്നത് ഇര,ദിലീപ് അല്ല, പുനരന്വേഷണത്തിലേക്ക് നയിച്ച ചാനലിനെതിരെ കേസെടുക്കുന്നത് ഇരട്ടത്താപ്പ്: എം.വി നികേഷ് കുമാര്‍ അഭിമുഖം

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ദിലീപിന്റെ ഫോണ്‍ ഒന്ന് ഹാജരാക്കാന്‍ കോടതി ദിവസങ്ങളായി നിലവിളിയും കരച്ചിലുമാണെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍ എഡിറ്റര്‍ എം.വി നികേഷ് കുമാര്‍. കേസില്‍ വേട്ടയാടപ്പെട്ടത് ദിലീപ് അല്ല ഇരയാണ്, മൂന്ന് വര്‍ഷത്തോളമായി അതിജീവിതം പൊതുസമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ അല്ലേ പുതിയ തെളിവുകളും പുനരന്വേഷണവും. അപ്പോള്‍ അത് പുറത്തുവിട്ട ചാനലിനെതിരെ അതേ പോലീസ് കേസെടുത്തത് കാണുമ്പോള്‍ അത്ഭുതം തോന്നുന്നു, ഇത് പൊലീസിന്റെ ഇരട്ടത്താപ്പാണെന്നും ദ ക്യു എഡിറ്റര്‍ മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തില്‍ നികേഷ് പറഞ്ഞു.

ദിലീപിനെതിരായ ആരോപണങ്ങളുടെ നേര്‍സാക്ഷിയെന്ന നിലയിലാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. സുപ്രധാന കേസുകളില്‍ മാധ്യമങ്ങളെ വിലക്കുന്നത് കോടതിയില്‍ ചോദ്യം ചെയ്യപ്പെടേണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in