പ്രിയങ്ക ​ഗാന്ധി ഇടതു സ്ഥാനാർത്ഥിയായിരുന്നുവെങ്കിൽ,റോബർട്ട് വദ്രയെ മാധ്യമങ്ങൾ ഓടിച്ചിട്ട് പിടിക്കും: ജോൺ ബ്രിട്ടാസ് അഭിമുഖം

Summary

ദേശാഭിമാനി, കൈരളി, ഏഷ്യാനെറ്റ്, ഈ മൂന്ന് സ്ഥാപനങ്ങളിലുമായി മൂന്ന് പതിറ്റാണ്ടിലേറെയായി ഞാൻ മാധ്യമരംഗത്തുണ്ട്. എങ്കിലും ഞാനൊരു മാധ്യമ പ്രവർത്തകൻ ആണെന്ന് പറയാൻ അഭിമാനം ഇല്ലാതെയായി. മത്സരം കൂടിയതോടെ ഗുണമേന്മ കുറഞ്ഞ ഏക മേഖല നമ്മുടെ മാധ്യമങ്ങളുടേതാണ്. ഒരാൾ അഭിപ്രായം പറഞ്ഞാൽ സോഷ്യൽ മീഡിയ അയാളുടെ മതം തിരയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. രാജ്യസഭാ എംപിയും കൈരളി ന്യൂസ് ചീഫ് എഡിറ്ററുമായ ഡോ. ജോൺ ബ്രിട്ടാസുമായി ദ ക്യു എഡിറ്റർ മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം

പ്രിയങ്ക ​ഗാന്ധി ഇടതുപക്ഷ സ്ഥാനാർത്ഥിയാണെന്ന് വിചാരിക്കുക, അവരുടെ ഭർത്താവായ റോബർട്ട് വദ്രയെ നമ്മുടെ മാധ്യമങ്ങൾ ഓടിച്ചിട്ട് പിടിക്കും. റോബർട്ട് വദ്രക്കൊപ്പം വയനാട്ടിൽ പ്രകടന പത്രിക സമർപ്പിക്കാനെത്തിയ ദിവസം അവർ ഇടതുപക്ഷത്തുള്ള ആളാണെങ്കിൽ റോബർട്ട് വദ്രയെ ആകും മാധ്യമങ്ങൾ വളഞ്ഞിട്ട് പിടിക്കുക. ആ ക്യാമറകളൊക്കെ ഫോക്കസ് ചെയ്യുക വദ്രയെ ആയിരിക്കും. ഡിഎൽഎഫ് ബിജെപിക്ക് ഇലക്ട്രൽ ബോണ്ട് കൊടുത്തത് ചോദിക്കും, നിങ്ങളൊരു കൊടും കുറ്റവാളിയല്ലേ എന്നൊക്കെ ഈ മീഡിയ ചോദിക്കും. മാധ്യമങ്ങൾ ഒരേ വാർത്താ മൂഹൂർത്തം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in