മുണ്ടൂർ മാടൻ ഒരുക്കാൻ സച്ചിയുമായി സംസാരിച്ചിരുന്നു, സച്ചിയുടെ ആലോചന മറ്റൊരാളെ വച്ച് ചെയ്യാനാകില്ല; ബിജു മേനോൻ അഭിമുഖം

അയ്യപ്പനും കോശിയും എന്ന സിനിമയിലെ മുണ്ടൂർ മാടൻ എന്ന കാരക്ടറിനെ പ്രധാന കഥാപാത്രമാക്കി സീക്വൽ ആലോചിച്ചിരുന്നതായി ബിജു മേനോൻ. മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം. ലൈഫിലെ എന്തും പറയുന്ന സൗഹൃദമായിരുന്നു സച്ചിയുമായി ഉണ്ടായിരുന്നത്. സിനിമയിലുണ്ടായിരുന്ന എന്തും തുറന്നുപറയാൻ ധൈര്യമുള്ള ചങ്ങാതിയായിരുന്നു സച്ചി. സച്ചിയുടെ ആലോചനകൾ മറ്റൊരാൾസിനിമയായി ചെയ്യാനാകുന്നതായിരുന്നില്ലെന്നും ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ ബിജു മേനോൻ.

ബിജു മോനോൻ പറഞ്ഞത്

വെള്ളിമൂങ്ങയുടെ രണ്ടാം ഭാ​ഗത്തിന് വേണ്ടി അഞ്ചോ ആറോ വർഷമായി സംവിധായകൻ ഉൾപ്പെടെ കഠിനപ്രയത്നം നടത്തിയിരുന്നുവെന്ന് ബിജു മേനോൻ. മാമ്മച്ചൻ എന്ന കൗശലക്കാരനായ രാഷ്ട്രീയ നേതാവിനെ ഒരിക്കൽ കൂടി സിനിമയിൽ അവതരിപ്പിക്കാൻ കൊതിയുണ്ട്. ഒരു പാട് സ്ഥലങ്ങളിൽ പോകുമ്പോൾ വെള്ളിമൂങ്ങയുടെ സീക്വലുണ്ടാകുമോ എന്ന് അന്വേഷിക്കും. സിനിമ ഇപ്പോഴും കാണാറുണ്ടെന്ന് പറയും. അന്ന് ആ സിനിമ ഇറങ്ങുമ്പോൾ പ്രേക്ഷകരിൽ പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ സീക്വൽ ഇറങ്ങുമ്പോൾ അമിത പ്രതീക്ഷ വരും. കമ്പാരിസൺ ആദ്യ ഭാ​ഗവുമായി വരും. മാമ്മച്ചൻ എനിക്ക് വലിയ ഇഷ്ടമുള്ള കഥാപാത്രമായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in