ആ സിനിമയും കഥാപാത്രവും അഭിനയത്തെ കൂടുതൽ സീരിയസ് ആയി കാണണമെന്ന് ചിന്തിപ്പിച്ചു: ദിവ്യപ്രഭ

ടേക്ക് ഓഫ് എന്ന സിനിമ ചെയ്തപ്പോഴാണ് ആക്ടിം​ഗ് എന്ന ക്രാഫ്റ്റിലേക്ക് കൂടുതൽ ആകൃഷ്ടയാകുന്നതെന്ന് നടി ദിവ്യപ്രഭ. കൂടുതൽ പഠിക്കണമെന്ന ചിന്തയിൽ ആദിശക്തിയിൽ വർക്ക് ഷോപ്പിനൊക്കെ പോയിരുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത അറിയിപ്പ് എന്ന സിനിമയിലാണ് ആദ്യമായി ത്രൂ ഔട്ട് റോൾ കിട്ടുന്നത്. ആ സിനിമ ചെയ്യുമ്പോൾ ആദ്യമായി കിട്ടുന്ന പ്രധാനപ്പെട്ട ചാൻസ് ആണ് മാക്സിമം നന്നാക്കണമെന്ന് ആലോചിച്ചിരുന്നു. കഥാപാത്രത്തെക്കുറിച്ച് എല്ലാ തലത്തിലും ഡിസ്കസ് ചെയ്യാനാകുന്ന സംവിധായകനാണ് മഹേഷ് നാരായണൻ. ടേക്ക് ഓഫിലും അറിയിപ്പിലും മാലിക്കിലും ആ ക്ലാരിറ്റി കിട്ടിയിരുന്നു.

ദിവ്യപ്രഭ പറഞ്ഞത്

ഒരു കഥാപാത്രത്തിന് വേണ്ടി ഞാൻ മിക്കപ്പോഴും എന്റെ നിരീക്ഷണങ്ങളിൽ നിന്ന് പലരെയും എടുക്കാറുണ്ട്. എനിക്കറിയാവുന്ന ഒരു ചേച്ചിയുടെ നടത്തമാണ് അറിയിപ്പിലെ രശ്മിക്ക് വേണ്ടി ചെയ്തത്. എന്നും ജോലി ചെയ്യുന്ന, മടുപ്പിലൂടെ പോകുന്ന ആളാണല്ലോ രശ്മി. നേരത്തെ തന്നെ മഹേഷ് നാരായണൻ സ്ക്രിപ്റ്റ് തന്നിരുന്നു. ആദ്യത്തെ രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് രശ്മിയുടെ ട്രാക്കിലെത്തിയത്. അറിയിപ്പ് 90 ശതമാനവും ഓർഡറിലാണ് ചിത്രീകരിച്ചത്. സിനിമയുടെയും കഥാപാത്രങ്ങളുടെയും വൈകാരിക തുടർച്ച നിലനിർത്താൻ വേണ്ടിയാണ് മഹേഷ് ഓർഡറിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in