പാമ്പുകളുടെ പ്രായം തിരിച്ചറിയാകുമോ? വെളുത്തുള്ളിയും മണ്ണെണ്ണയും പാമ്പിനെ അകറ്റുമോ? നാട്ടറിവുകളില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്? Watch

പാമ്പുകളുടെ പ്രായം തിരിച്ചറിയാകുമോ? വെളുത്തുള്ളിയും മണ്ണെണ്ണയും പാമ്പിനെ അകറ്റുമോ? നാട്ടറിവുകളില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട്? Watch
Published on

പാമ്പുകളെക്കുറിച്ചുള്ള നാട്ടറിവുകള്‍ ഏറെയാണ്. അവ വ്യാപകമായി പ്രചാരണത്തിലുമുണ്ട്. എന്നാല്‍ അവയില്‍ പലതും യാഥാര്‍ത്ഥ്യവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്തവയാണെന്നതാണ് വാസ്തവം. പാമ്പുകളുടെ പ്രായം ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുമോ എന്നതാണ് അവയില്‍ ഒരു പ്രധാനപ്പെട്ട ചോദ്യം. ലക്ഷണം നോക്കി പാമ്പുകളുടെ പ്രായം തിരിച്ചറിയാന്‍ കഴിയില്ലെന്നതാണ് വാസ്തവം. പാമ്പുകളെ അകറ്റി നിര്‍ത്താന്‍ വെളുത്തുള്ളി, പാല്‍ക്കായം തുടങ്ങിയ രൂക്ഷഗന്ധമുള്ള വസ്തുക്കള്‍ പ്രയോഗിച്ചാല്‍ മതിയെന്നതാണ് മറ്റൊന്ന്. മണ്ണെണ്ണ തളിച്ചാല്‍ പാമ്പ് വരില്ലെന്ന വിശ്വാസവും ജനങ്ങള്‍ക്കിടയിലുണ്ട്. ഇതു കൂടാതെ ഇപ്പോള്‍ വിപണിയിലും പാമ്പുകളെ അകറ്റുമെന്ന് അവകാശപ്പെടുന്ന ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. കാര്‍ബോളിക് ആസിഡ്, സ്‌നേക്ക് റിപ്പല്ലന്റുകള്‍ എന്നിവയാണ് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്. എന്നാല്‍ ഇവയ്‌ക്കൊന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന വിധത്തിലുള്ള ഫലപ്രാപ്തിയില്ലെന്നാണ് പാമ്പുകളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. റേഷന്‍ കടകളില്‍ മണ്ണെണ്ണ ടാങ്കുകള്‍ക്ക് ഇടയില്‍ നിന്നു പോലും പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. പാമ്പുകളുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് ഹെര്‍പറ്റോളജിസ്റ്റും ഗവേഷകനുമായ ഡോ.സന്ദീപ് ദാസും സംസ്ഥാന വനംവകുപ്പിന് കീഴില്‍ പാമ്പുപിടിത്തത്തില്‍ പരിശീലനം നല്‍കുന്ന ജോജു സി.ടിയും സംസാരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in