ഇഷ്ടപ്പെടും ഈ ഫ്‌ലീബാഗിനെ | BINGEWATCH Ep-4 | THE CUE
നരേറ്റീവില്‍ ഫ്ലീബാഗ് വ്യത്യസ്തമാകുന്നത് ഫോര്‍ത്ത് വോള്‍ ബ്രേക്ക് ചെയ്തുകൊണ്ടുള്ള സീരീസിന്റെ അവതരണം കൊണ്ടാണ്, മുഖ്യകഥാപാത്രത്തിന്റെ യഥാര്‍ഥ ചിന്തകളും അവള്‍ക്ക് പറയാനുള്ളതും അതേപടി പ്രേക്ഷകരോട് ഇതുവഴി പറയുന്നത് കൊണ്ട് തന്നെ ഓരോ കഥാപാത്രങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ അവര്‍ക്ക് കിട്ടുന്നു, ഇത് ഈ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ യാതൊരു വിധ മുഖംമൂടികളുമില്ലാത്തവരാകകുന്നു, അതായത് യഥാര്‍ത്ഥത്തില്‍ ഉള്ളില്‍ ഒന്നും പുറത്ത് മറ്റൊന്നും കൊണ്ടുനടക്കുന്ന സീരീസിലെ എല്ലാ കഥാപാത്രങ്ങളും ഈ ഫോര്‍ത്ത് വോള്‍ ബ്രേക്കിംഗ് കൊണ്ട് പ്രേക്ഷകര്‍ക്ക് പരിചിതമാകുകയും സീരീസിന്റെ കോമഡി നേച്ചര്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. നായികയുടെ പോയിന്റ് ഓഫ് വ്യൂ മാത്രമാണ് പ്രേക്ഷകന്‍ ഫോളോ ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ അവളുടെ അടുത്ത സുഹൃത്തായും അവര്‍ മാറുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫോര്‍ത്ത് വോള്‍ ബ്രേക്ക് ചെയ്യുന്ന ചില നോട്ടങ്ങള്‍ പോലും പ്രേക്ഷകന് പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിയുന്നു എന്നത്. പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ആമസോണ്‍ പ്രൈമിന്റെ ഹിറ്റ് സീരീസുകളിലൊന്നായ ഫ്ലീബാഗാണ് ഇന്ന് ബിഞ്ച് വാച്ചില്‍.