'വംശീയ അധിക്ഷേപം', ക്ഷമ പറഞ്ഞ് ഫോക്‌സ്‌വാഗണ്‍, ഗോള്‍ഫ് കാര്‍ പരസ്യം പിന്‍വലിച്ചു

'വംശീയ അധിക്ഷേപം', ക്ഷമ പറഞ്ഞ് ഫോക്‌സ്‌വാഗണ്‍, ഗോള്‍ഫ് കാര്‍ പരസ്യം പിന്‍വലിച്ചു
Published on

വംശീയ അധിക്ഷേപത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായ പരസ്യം പിന്‍വലിച്ച് ജര്‍മന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ഫോക്‌സ്‌വാഗണ്‍. പരസ്യത്തിനെതിരെ പൊതുജനങ്ങള്‍ക്കുണ്ടായ വികാരം മനസിലാക്കുന്നുവെന്നും, അങ്ങനെ ഒരു പരസ്യം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും, ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ഫോക്‌സ്‌വാഗണ്‍ അധികൃതര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഗോള്‍ഫ് കാറിന്റെ പരസ്യത്തില്‍, വലുതായി കാണിച്ചിരിക്കുന്ന ഒരു വെളുത്ത കൈ കറുത്ത നിറത്തിലുള്ള മനുഷ്യനെ തള്ളി മാറ്റുന്നതായാണ് കാണിക്കുന്നത്. വഴിയരികില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന മഞ്ഞ നിറത്തിലുള്ള പുതിയ ഗോള്‍ഫ് കാറിനടുത്ത് നിന്നാണ് ഇയാളെ തള്ളിമാറ്റുന്നത്. പരസ്യം പുറത്തുവന്നതിന് പിന്നാലെ, ഒരുവിഭാഗത്തെ അധിക്ഷേപിക്കുന്നതാണ് പരസ്യമെന്ന വിമര്‍ശനവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

പരസ്യത്തിനിടെ ദൃശ്യമാകുന്ന വാക്കുകള്‍ വംശീയ അധിക്ഷേപം സൂചിപ്പിക്കുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് പരസ്യം പിന്‍വലിച്ച് ക്ഷമാപണവുമായി കമ്പനി രംഗത്തെത്തിയത്. വീഡിയോ, പൗരാവകാശത്തിന്റെ എല്ലാ നേട്ടങ്ങളെയും അപമാനിക്കുന്നതാണ്, പരസ്യത്തിന്റെ പേരില്‍ തങ്ങളും ലജ്ജിക്കുന്നതായി ഫോക്‌സ്‌വാഗണ്‍ ബോര്‍ഡ് മെംബര്‍ ജോര്‍ജെന്‍ സ്റ്റാക്മാന്‍ പറഞ്ഞു. എവിടെയാണ് തെറ്റ് പറ്റിയത് എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് ഫോക്‌സ്‌വാഗണ്‍ വക്താവ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in