ടിവിഎസ് എന്‍ടോര്‍ഖിന്റെ ബിഎസ്-6 പതിപ്പ് വിപണിയിയില്‍
ടിവിഎസിന്റെ ജനപ്രിയ സ്‌കൂട്ടറായ എന്‍ടോര്‍ഖിന്റെ ബിഎസ്-6 വിപണിയിലെത്തി. സ്‌കൂട്ടറിനെ സംബന്ധിച്ച കൂടുതല്‍ ഫീച്ചറുകള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സാധാരണയായി ബിഎസ്-6 മോഡലുകളില്‍ ഉണ്ടാകുന്ന പവര്‍ കണക്കുകളുടെ വ്യത്യാസം ഈ സ്‌കൂട്ടറിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 2018 ഫെബ്രുവരയിലാണ് ഫ്ളാഗ്ഷിപ്പ് മോഡലായ സ്‌കൂട്ടറിനെ ടിവിഎസ് ആദ്യമായി വിപണിയില്‍ എത്തിച്ചത്. യുവതലമുറ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു നീക്കം.
നിലവില്‍ ബിഎസ്-6 എന്‍ടോര്‍ഖിന് 124.79 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 5,500 ആര്‍പിഎമ്മില്‍ പരമാവധി 10.5 എന്‍എം ടോര്‍ക്കും 7,500 ആര്‍പിഎമ്മില്‍ 9.4 ബിഎച്ച്പി പവറും ഉത്പാദിപ്പിക്കും. ബിഎസ്-6 മലിനീകരണത്തിന് അനുസൃതമാക്കുന്നതിന് കാര്‍ബ്യൂറേറ്റര്‍ സംവിധാനം ഉപേക്ഷിച്ച് ഫ്യുവല്‍ ഇഞ്ചക്ഷന്‍ സാങ്കേതികവിദ്യയിലേക്ക് സ്‌കൂട്ടറിനെ ടിവിഎസ് നവീകരിച്ചിട്ടുമുണ്ട്.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, നാവിഗേഷന്‍ അസിസ്റ്റ്, ലാസ്റ്റ് പാര്‍ക്ക് ലൊക്കേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ്-മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, റൈഡ് സ്ഥിതി തുടങ്ങി നിരവധി പ്രത്യേകതകള്‍ എന്‍ടോര്‍ഖിന് കമ്പനി നല്‍കിയിരിക്കുന്നു.കൂടാതെ മറ്റ് ഫീച്ചറുകളില്‍ മണിക്കൂറില്‍ 0-60 കിലോമീറ്റര്‍ ആക്സിലറേഷന്‍ ടൈമര്‍, ലാപ് ടൈമര്‍, പവര്‍ ആന്റ് ഇക്കോ മോഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവിലെ മോഡലിനേക്കാള്‍ 6,513 രൂപയുടെ വര്‍ധനവുമായാണ് സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. പുതിയ ബിഎസ്-6 ടിവിഎസ് എന്‍ടോര്‍ഖ് 125 ന് 65,975 രൂപയാണ് പ്രാരംഭ വില. മിഡില്‍ വേരിയന്റായ ഡിസ്‌ക്ക് പതിപ്പിന് 9,980 രൂപ വര്‍ധിപ്പിച്ചു. എന്നാല്‍ ഉയര്‍ന്ന മോഡലായ റേസ് എഡിഷന് 7,530 രൂപയുടെ വര്‍ധനവ് മാത്രമേ കമ്പനി നല്‍കിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.