യുവാക്കളെ ലക്ഷ്യമിട്ട് ടിവിഎസിന്റെ ‘ഐക്യൂബ്’ ഇലക്ട്രിക് സ്‌കൂട്ടര്‍, ആദ്യ വില്‍പ്പന ബംഗളൂരുവില്‍ 

യുവാക്കളെ ലക്ഷ്യമിട്ട് ടിവിഎസിന്റെ ‘ഐക്യൂബ്’ ഇലക്ട്രിക് സ്‌കൂട്ടര്‍, ആദ്യ വില്‍പ്പന ബംഗളൂരുവില്‍ 

Published on

തങ്ങളുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക്ക് സ്‌കൂട്ടറിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്. ഐക്യുബ് എന്ന് പേരിട്ടിരിക്കുന്ന സ്‌കൂട്ടര്‍ തുടക്കത്തില്‍ ബംഗളൂരുവില്‍ മാത്രമാകും ലഭ്യമാകുക. എന്നാല്‍ രാജ്യമെമ്പാടും ഇലക്ട്രിക്ക് സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു കഴിഞ്ഞു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, ബംഗളൂരുവിലെ തെരഞ്ഞെടുത്ത ഡീലര്‍ഷിലൂടെയോ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ബംഗളൂരുവില്‍ മാത്രമാകും വില്‍പനയെങ്കിലും അധികം വൈകാതെ മറ്റ് നഗരങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. പ്രതിമാസം 1,000 ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ വില്‍പ്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്.

യുവാക്കളെ ലക്ഷ്യമിട്ട് ടിവിഎസിന്റെ ‘ഐക്യൂബ്’ ഇലക്ട്രിക് സ്‌കൂട്ടര്‍, ആദ്യ വില്‍പ്പന ബംഗളൂരുവില്‍ 
പുതുമകളുമായി മാരുതി സെലെറിയോ, ബിഎസ് 6 ഇന്ത്യന്‍ വിപണിയില്‍ 

2020 ജനുവരി 27 മുതല്‍ സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നും അവതരണവേളയില്‍ കമ്പനി അറിയിച്ചു. ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ് സ്‌കൂട്ടറിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത് അത് വാഹനത്തിന്റെ, ഡിസൈനില്‍ നിന്ന് വ്യക്തവുമാണ്. 1.15 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിരവധി ഫീച്ചറുകള്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിലുണ്ട്. അതില്‍ കണക്ടഡ് ടെക്നോളജി എടുത്തു പറയേണ്ട സവിശേഷതയാണ്.കണക്ടഡ് ടെക്നോളജി വഴി റിമോര്‍ട്ട് ചാര്‍ജിങ് സ്റ്റാറ്റസ്, ജിയോ ഫെന്‍സിംഗ്, അവസാനം പാര്‍ക്ക് ചെയ്ത ലൊക്കേഷന്‍, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍, മെസേജുകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ അറിയാന്‍ കഴിയും.ക്യൂ-പാര്‍ക്ക് അസിസ്റ്റും റീജനറേറ്റീവ് ബ്രേക്കിംഗും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്. എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, എന്നിവയൊക്കെയാണ് സ്‌കൂട്ടറിലെ മറ്റ് സവിശേതകള്‍. വൈറ്റ് കളറില്‍ മാത്രമാകും നിലവില്‍ സ്‌കൂട്ടര്‍ വിപണിയില്‍ ലഭ്യമാകുക.

യുവാക്കളെ ലക്ഷ്യമിട്ട് ടിവിഎസിന്റെ ‘ഐക്യൂബ്’ ഇലക്ട്രിക് സ്‌കൂട്ടര്‍, ആദ്യ വില്‍പ്പന ബംഗളൂരുവില്‍ 
ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഫോക്‌സ്‌വാഗന്റെ നാല് മോഡലുകള്‍, 2020 ഓട്ടോ എക്‌സ്‌പോയില്‍ ആദ്യ പ്രദര്‍ശനം 

4.4kW ഇലക്ട്രിക്ക് മോട്ടറാണ് സ്‌കൂട്ടറിന്റെ കരുത്ത്. 4.2 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. സ്‌കൂട്ടറിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ പബ്ലിക് ചാര്‍ജിങ് സ്റ്റേഷനുകള്‍ ഉടന്‍ സ്ഥാപിക്കുമെന്നും ടിവിഎസ് പറയുന്നു. എക്കണോമി, പവര്‍ എന്നീ രണ്ട് മോഡുകളില്‍ സ്‌കൂട്ടര്‍ ലഭ്യമാണ്.

logo
The Cue
www.thecue.in