ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ ; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ റെനോ സോയി 

ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ ; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ റെനോ സോയി 

Published on

യൂറോപ്പ് ഉള്‍പ്പെടെയുള്ള രാജ്യാന്തര വിപണിയില്‍ സജീവമായിട്ടുള്ള റെനോയുടെ പൂര്‍ണ വൈദ്യുത കാറാണ് സോയി. ഡിസൈന്‍, ടെക്‌നോളജി, ഫീച്ചറുകള്‍ എന്നീ മേഖലകളില്‍ പുതുമ നല്‍കികൊണ്ടാണ് പുതിയ ഇലക്ട്രിക് കാറിനെ റെനോ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 390 കിലോമീറ്റര്‍ ഓടാനുള്ള കരുത്ത് വാഹനത്തിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിനായി കമിലിയോണ്‍ ചാര്‍ജറാണ് റെനോ, സോയിക്ക് നല്‍കിയിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒറ്റ ചാര്‍ജില്‍ 390 കിലോമീറ്റര്‍ ; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ റെനോ സോയി 
ഉടച്ചുവാര്‍ത്ത രൂപവും ഫീച്ചറുകളും, ഹ്യുണ്ടായി ക്രെറ്റയുടെ പുതിയ മോഡല്‍ അവതരിപ്പിച്ച് കിംഗ് ഖാന്‍ ; വിലയില്‍ സസ്‌പെന്‍സ്

നിലവില്‍ 100 കെവാള്‍ട്ട് ശേഷിയുള്ള വൈദ്യുത മോട്ടോറാണ് റെനോ സോയിയുടെ കരുത്ത്. ഇസഡ് ഇ 50 ബാറ്ററി യൂണിറ്റ് ഈ മോട്ടോറിന് കരുത്ത് പകരുന്നു. ഇതിന്റെ ഫലമായി ഓരോ എസി ടെര്‍മിനലില്‍ നിന്നും 22 കെവാള്‍ട്ട് ശേഷിയില്‍ വൈദ്യുതി വലിച്ചെടുക്കാന്‍ സോയിക്ക് കഴിയും. പൊതു ചാര്‍ജിങ് പോയിന്റുകള്‍ ഉപയോഗിക്കുമ്പോഴാണ് കമിലിയോണ്‍ ചാര്‍ജര്‍ ഏറെ ഉപകാരപ്രദമാവുക. കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് ഹാച്ച്ബാക്കായതിനാല്‍ സൗകര്യങ്ങളിലും സംവിധാനങ്ങളിലും ഏറെ പ്രത്യേകതകള്‍ സോയിയ്ക്ക് നല്‍കിയിട്ടുണ്ട്.

കാറിനെയും സ്മാര്‍ട്ട്‌ഫോണിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റെനോ ഈസി കണക്ട് ഫീച്ചറാണ് ഹാച്ച്ബാക്കിന്റെ മുഖ്യ സവിശേഷതകളിലൊന്ന്. ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച ഈ കാറിനെ വൈകാതെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട്പോകാനുള്ള ഒരുക്കത്തിലാണ് റെനോ. രാജ്യാന്തര വിപണിയില്‍ വില്‍ക്കുന്ന സോയിയെ ഇന്ത്യയിലേക്ക് അതേപടി കൊണ്ടുവരാതെ വാഹനഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കാറിനെ ഇവിടെ നിര്‍മ്മിക്കാന്‍ കമ്പനി ആലോചിക്കുന്നതായും സൂചനയുണ്ട്.

logo
The Cue
www.thecue.in