യാത്രികരുടെ മനം കവരും സഞ്ചാര ഭൂപടത്തിലെ ഇന്ത്യന്‍ ക്ലീന്‍സിറ്റികള്‍ 

യാത്രികരുടെ മനം കവരും സഞ്ചാര ഭൂപടത്തിലെ ഇന്ത്യന്‍ ക്ലീന്‍സിറ്റികള്‍ 

Published on

ഇന്ത്യന്‍ നഗരങ്ങള്‍ അനുദിനം വളരുകയാണ്. പല ഘടകങ്ങളാലും അവ സഞ്ചാരികളെ ആകര്‍ഷിക്കുന്നുമുണ്ട്. പക്ഷേ ഇന്ത്യയിലെ ചില ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വൃത്തിഹീനമായവയാണെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. അതേസമയം ചിലയിടങ്ങള്‍ ശുചിത്വത്തോടെ പരിപാലിക്കപ്പെടുന്നുമുണ്ട്. ഇന്ത്യയിലെ മുന്‍നിര ക്ലീന്‍സിറ്റികള്‍ എതെല്ലാമെന്ന് നോക്കാം.

ഇന്‍ഡോര്‍ 

ഇന്‍ഡോര്‍

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഇന്‍ഡോര്‍. വൃത്തിയേറിയ നഗരങ്ങളില്‍ ഒന്നാമതാണ് ഇവിടം. മധ്യപ്രദേശിലെ ഏറ്റവും വലുതും ജനസാന്ദ്രതയേറിയതുമായ സ്ഥലമാണെങ്കിലും ശുചിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. മാല്‍വ പീഠഭൂമിയിലെ ഇന്‍ഡോര്‍ പകൃതി സൗന്ദര്യത്താലും മനുഷ്യ നിര്‍മ്മിതികളാലും മധ്യപ്രദേശിന്റെ ഹൃദയമെന്ന തലക്കെട്ട് അന്വര്‍ത്ഥമാക്കുന്നു. അനേകം വിനോദ സഞ്ചാരികളാണ് വര്‍ഷാവര്‍ഷം ഇവിടെയെത്തുന്നത്. അതിനാല്‍ തന്നെ ശുചിത്വത്തില്‍ അങ്ങേയറ്റത്തെ സൂഷ്മതയോടെയാണ് അധികൃതര്‍ ഈ നഗരത്തെ പരിപാലിക്കുന്നത്.

ഭോപ്പാല്‍  

ഭോപ്പാല്‍

തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഭോപ്പാലും വൃത്തിയുടെ കാര്യത്തില്‍ ഒട്ടും പുറകില്ല. മധ്യ പ്രദേശിന്റെ തലസ്ഥാനമായ ഇവിടം കാഴ്ചകളുടെയും നഗര പരിപാലനത്തിന്റെയും കാര്യത്തില്‍ മുന്‍പിലാണ്. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ശാപത്തില്‍ നിന്നും പതുക്കെയെങ്കിലും കരകയറി ഇന്ത്യയിലെ പേരുകേട്ട ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി ഭോപ്പാല്‍ മാറിയിരിക്കുന്നു.ചരിത്രവും പുതുമയും ചേര്‍ന്ന മനോഹരമായ നഗരം നിരവധി സഞ്ചാരികളെയാണ് വര്‍ഷം തോറും ആകര്‍ഷിക്കുന്നത്.

ചണ്ഡിഗഡ്  

ചണ്ഡിഗഡ്

ഈ വര്‍ഷത്തെ സ്വച്ഛ് സര്‍വ്വേയില്‍ ഭോപ്പാല്‍ കഴിഞ്ഞാല്‍ അടുത്ത ക്ലീന്‍ സിറ്റി ചണ്ഡിഗഡ് ആണ്. ജനസാന്ദ്രതയേറിയ നഗരമായിട്ടും വൃത്തിയില്‍ വീഴ്ചയില്ലെന്നതാണ് ശ്രദ്ധേയമായ വസ്തുത. ഒരേ സമയം പഞ്ചാബിന്റെയും ഹരിയാനയുടെയും തലസ്ഥാനമായി വര്‍ത്തിക്കുന്ന നഗരം സ്ഞ്ചാരികളുടെ ഇഷ്ട മേഖലയാണ്.

വിശാഖപട്ടണം

വിശാഖപട്ടണം

ഒട്ടേറെ കാഴ്ചകളുമായി സഞ്ചാരികളെ കാത്തിരിക്കുന്ന നഗരമാണ് വിശാഖപട്ടണം. ഏറ്റവും വൃത്തിയേറിയ റെയില്‍വേ സ്റ്റേഷന്‍ വിശാഖപട്ടണത്തേതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

മൈസൂര്‍  

മൈസൂര്‍

വൃത്തിയുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍പ്പോലും പേരും പെരുമയുമുണ്ട് മൈസൂരിന്. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് സഞ്ചാരികളെത്തുന്ന നഗരം വൃത്തിയോടെ പരിപാലിച്ചുപോരുന്നു. മൈസൂര്‍ കൊട്ടാരം മുതല്‍ എന്തും വിലക്കുറവില്‍ ലഭിക്കുന്ന മാര്‍ക്കറ്റുകള്‍ വരെ മൈസൂര്‍ നഗരത്തിന്റെ കാഴ്ച്ചകളിലുണ്ട്.

ഗാംഗ്‌ടോക്ക്

ഗാംഗ്‌ടോക്ക്

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്ലീന്‍സിറ്റിയെന്ന നിലയില്‍ മുന്‍പന്തിയിലുള്ളത് സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്‌ടോക്ക് ആണ്. പച്ച പുതച്ച മലനിരകളും കുന്നുകളും ഒക്കെയായി പ്രകൃതി ഭംഗിയേറിയ ഇവിടെ മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗത്തിനും മികച്ച മാതൃകകളുണ്ട്. മുമ്പത്തേക്കാള്‍ കാര്യക്ഷമതയോടെ നഗരത്തിന്റെ വൃത്തി പരിപാലിക്കപ്പെടുന്നതിനാല്‍ സഞ്ചാരികള്‍ക്കും പ്രിയമാണ് ഇവിടം.

തിരുപ്പതി, മംഗളുരു, രാജ്‌കോട്ട്, തുടങ്ങിയ നഗരങ്ങളും മികച്ച അനുഭവം യാത്രികര്‍ക്ക് സമ്മാനിക്കുന്നവയാണ്.

logo
The Cue
www.thecue.in