200 കോടി ഉപയോക്താക്കള്‍; ഫെയ്‌സ്ബുക്കിനെ പിന്നിലാക്കാനൊരുങ്ങി വാട്‌സ്ആപ്പ് 

200 കോടി ഉപയോക്താക്കള്‍; ഫെയ്‌സ്ബുക്കിനെ പിന്നിലാക്കാനൊരുങ്ങി വാട്‌സ്ആപ്പ് 

Published on

ആഗോളതലത്തില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം 200 കോടിയായി ഉയര്‍ന്നു. രണ്ട് വര്‍ഷം കൊണ്ട് 50 കോടി ഉപയോക്താക്കളെയാണ് വാട്‌സ്ആപ്പിന് ലഭിച്ചിരിക്കുന്നത്. വാട്സ്ആപ്പിന് 1.5 ബില്യണ്‍ പ്രതിമാസം സജീവ ഉപയോക്താക്കളുണ്ടെന്ന് 2018 ഫെബ്രുവരിയില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. 2017 ല്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിന് ശേഷം ആ നാഴികക്കല്ല് നേടുന്ന രണ്ടാമത്തെ ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സേവനമാണ് വാട്‌സ്ആപ്പ്. ഫെയ്‌സ്ബുക്കിന് പ്രതിമാസം 2.4 ബില്യണ്‍ സജീവ ഉപയോക്താക്കളാണ് ഉള്ളത്.

200 കോടി ഉപയോക്താക്കള്‍; ഫെയ്‌സ്ബുക്കിനെ പിന്നിലാക്കാനൊരുങ്ങി വാട്‌സ്ആപ്പ് 
‘ഉപയോക്താവ് തിരിച്ചറിയല്‍ അടയാളമോ രേഖയോ നല്‍കണം; വൊളണ്ടറി വെരിഫിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സമൂഹ മാധ്യമങ്ങള്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകമെമ്പാടുമുള്ള രണ്ട് ബില്യണ്‍ ഉപയോക്താക്കളെ വാട്സ്ആപ്പ് പിന്തുണയ്ക്കുന്നുണ്ടെന്നും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിച്ച് പ്ലാറ്റ്‌ഫോം സുരക്ഷിതമാണെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു. 2009ലാണ് മൊബൈല്‍ മെസേജിങ് ആപ്ലിക്കേഷനായ വാട്‌സ്അപ്പ് പുറത്തിറങ്ങുന്നത്. 2014 ല്‍ 19 ബില്യണ്‍ ഡോളറിന് ഫെയ്‌സ്ബുക്ക് ഇത് ഏറ്റെടുത്തു. 2017ലാണ് 1 ബില്ല്യണ്‍ സജീവ ഉപയോക്താക്കളെന്ന റെക്കോര്‍ഡ് വാട്‌സ്ആപ്പ് കൈവരിച്ചത്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ ചാറ്റ് ആപ്ലിക്കേഷനാണ് വാട്സ്ആപ്പ് എങ്കിലും, അത്രയും തന്നെ ആക്ഷേപങ്ങളും ഈ ആപ്ലിക്കേഷന്‍ നേരിടുന്നുണ്ട്. വാട്സ്ആപ്പിന്റെ സഹസ്ഥാപകരായ ബ്രയാന്‍ ആക്ടണ്‍ , ജാന്‍ കോം എന്നിവര്‍ യഥാക്രമം 2017 ലും 2018 ലും ഫെയ്‌സ്ബുക്ക് വിട്ടു. ധനസമ്പാദനത്തിനുള്ള മാര്‍ഗമായി അപ്ലിക്കേഷനില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് മാനേജുമെന്റുമായുണ്ടായ വിയോജിപ്പാണ് ഇവര്‍ കമ്പനി വിടാനുള്ള കാരണം.

200 കോടി ഉപയോക്താക്കള്‍; ഫെയ്‌സ്ബുക്കിനെ പിന്നിലാക്കാനൊരുങ്ങി വാട്‌സ്ആപ്പ് 
‘റെഫ്രിജിറേറ്റര്‍ ഇനി തൈരും നിര്‍മിക്കും’, സാംസങ്ങ് കര്‍ഡ് മാസ്ട്രോ റെഫ്രിജറേറ്റര്‍ ഇന്ത്യന്‍ വിപണിയില്‍ 

മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ഒരു ഇസ്രായേലി സ്‌പൈവെയര്‍ പ്രവര്‍ത്തിച്ചിരുന്നതായി കഴിഞ്ഞ വര്‍ഷം വാട്ട്സ്ആപ്പിന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇസ്രായേലി നിരീക്ഷണ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ കേസെടുക്കുന്നതായി ഒക്ടോബറില്‍ വാട്സ്ആപ്പ് അറിയിക്കുകയും ചെയ്തു. ആഗോളതലത്തില്‍ ഏകദേശം 1,400 ഉപയോക്താക്കളുടെ (ഇന്ത്യയില്‍ നിന്ന് 121 പേര്‍) ഫോണുകള്‍ ഹാക്ക് ചെയ്യാനായി പേരിടാത്ത സാങ്കേതിക വിദ്യ ആയിരുന്നു ഇതിനായി ഉപയോഗിച്ചത് എന്നും കണ്ടെത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വാട്സ്ആപ്പിന്റെ സുരക്ഷാ സംവിധാനങ്ങളുടെ ഓഡിറ്റ് നടത്തണമെന്ന് ഇന്ത്യന്‍ സര്‍ക്കാറും ആവശ്യപ്പെട്ടിരുന്നു. വാട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ വാട്സ്ആപ്പിന് ഇന്ത്യയില്‍ 40 കോടിയിലധികം ഉപയോക്താക്കളുണ്ടെന്ന് അറിയിച്ചിരുന്നു.

logo
The Cue
www.thecue.in