ബ്‌ലാക്ക് ഷാര്‍ക് 2, ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണ്‍ വിപണി കയ്യടക്കാന്‍ ഷവോമി
സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമര്‍മാരെ കയ്യിലെടുക്കാന്‍ ഷവോമി. ഷവോമിയും ബ്‌ലാക്ക് ഷാര്‍ക്കും ഒരുമിച്ച് നിര്‍മ്മിച്ച ഗെയിമിംഗ് സ്മാര്‍ട്ട്‌ഫോണാണ് ഇനി ഇന്ത്യന്‍ വിപണി കീഴടക്കാന്‍ എത്തുന്നത്. ഷവോമി ബ്‌ലാക്ക് ഷാര്‍ക് 2 എന്ന് പേരിട്ടിരിക്കുന്ന ഹെ എന്‍ഡ് ഗെയിമിങ് സ്മാര്‍ട്ട്‌ഫോണ്‍ മെയ് 27 ന് വിപണിയിലെത്തുമെന്നാണ് അറിയുന്നത്.വന്‍കിട ഗെയിമിംഗ് സ്മാര്‍ട്ടഫോണ്‍ നിര്‍മിക്കുന്നതില്‍ പേരുകേട്ട കമ്പനിയാണ് ബ്‌ലാക്ക് ഷാര്‍ക്.
വിലക്കുറവില്‍ വന്‍ ഫീച്ചറുകളുള്ള ഫോണുകള്‍ വിപണിയിലെത്തിക്കുന്നു എന്നതാണ് ഷവോമിയെ ഉപയോക്താക്കള്‍ക്കിടയില്‍ ശ്രദ്‌ധേയമാക്കിയത്. എന്നാല്‍ വിലക്കുറവില്‍ കടിച്ചുതൂങ്ങുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാവല്ല ഷവോമി. ഹൈ എന്‍ഡ് പ്രീമിയം സ്മാര്‍ട്ടഫോണുകളുടെ ഒരു ചെറിയ നിരയും ഷവോമിക്ക് ഉണ്ട്. ഷവോമി ഇന്‍വെസ്റ്റ് ചെയ്യുന്ന ബ്‌ലാക്ക്ഷാര്‍ക് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഇത്തരം ഫോണുകളുടെയും ഗാഡ്ജറ്റുകളുടെയും നിര്‍മാണം.
കഴിഞ്ഞ ദിവസം ഫ്‌ലിപ്കാര്‍ട് ഇന്‍സ്‌റാഗ്രാമിലൂടെ പങ്കുവെച്ച പരസ്യത്തിലാണ് ഷവോമി ബ്‌ലാക്ക് ഷാര്‍ക് 2 ന്റെ വരവ് ഔദ്യോഗികമായി ഉപയോക്താക്കള്‍ അറിയുന്നത്. ഇന്ത്യയില്‍ ഫ്‌ലിപ്കാര്‍ട്ടിലൂടെയും ആമസോണ്‍ ഇന്ത്യയിലൂടെയും ഷവോമി ബ്‌ലാക്ക് ഷാര്‍ക് 2 വിപണിയിലെത്തും എന്നാണ് ലഭ്യമായ വിവരം.
സാംസങ്, ഓപ്പോ, അസ്യൂസ്, ഗൂഗിള്‍, ഹോണര്‍ എന്നിവയുടെ ഫോണുകളും ഫ്‌ലിപ്കാര്‍ട് ഫ്‌ലാഷ് സെയിലിലൂടെ ബ്‌ലാക്ക് ഷാര്‍ക് 2 ന്റെ കൂടെ വിപണിയിലേക്കെത്തും. പ്രധാനമായും 4 വേരിയന്റുകളായാണ് ബ്‌ലാക്ക് ഷാര്‍ക് 2 വിപണിയിലെത്തുക. 6 ജി ബി / 128 ജി ബി , 8 ജി ബി / 128 ജി ബി, 8 ജി ബി / 256 ജി ബി, 12 ജി ബി / 256 ജി ബി എന്നിവയാണവ.
35000 മുതല്‍ 45000 രൂപവരെയായിരിക്കും വിലയെന്നാണ് ഷവോമി വൃത്തങ്ങള്‍ പറയുന്നത്.
സ്‌പെസിഫിക്കേഷനിലേക്ക് നോക്കുകയാണെങ്കില്‍ ഗെയിമിങ് സ്മാര്‍ട്ടഫോണ്‍ ആയതുകൊണ്ട് തന്നെ ഹീറ് കണ്ടക്റ്റിംഗ് കോപ്പര്‍ പ്‌ലേറ്റ് ഉള്ള ലിക്വിഡ് കൂള്‍ 3.0 ടെക്‌നോളജിയാണ് ഫോണിനുള്ളത്. ട്രൂ വ്യൂ ഡിപ്‌ലെ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ എലെറ്റ് എന്നിവയും ഗെയിമിങ് അനുഭവം മെച്ചപ്പെടുത്താനായി ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്‌ക്രീനില്‍ ചെലുത്തുന്ന മര്‍ദ്ദത്തിനനുസരിച്ച് കമാന്റുകള്‍ നല്കാന്‍ മാജിക് പ്രസ് പ്രഷര്‍ സെന്‍സിംഗ് ടെക്‌നോളജിയും ഫോണിലുണ്ട്.
ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഫോണിലുള്ളത്. പ്രൈമറി ക്യാമറ 48 എം പി എഫ് 1.75, സെക്കണ്ടറി ക്യാമറ 12 എം പി എഫ് 2.2 വുമാണ്. യു.എഫ്.എസ് 2.1 സ്റ്റോറേജ്, 4 ജി വോള്‍ട്ടി, വെഫെ 802.11, ബ്‌ലുടൂത് വേര്‍ഷന്‍ 5.0, ജി.പി.എസ് / എ ജി.പി.എസ്, യു.എസ്.ബി ടെപ്പ് സി, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ 4000 മില്ലി ആമ്പ് ഹവര്‍ ബാറ്ററി എന്നിവയാണ് ഫോണില്‍ എടുത്തുപറയേണ്ട മറ്റു പ്രത്യേകതകള്‍.