ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായി മെയ്‌സു 16 എക്‌സ് എസിന്റെ എന്‍ട്രി, സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക് ഒരു പടയാളി കൂടെ
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ മലയാളിക്ക് അധികം കേട്ടുകേള്‍വിയില്ലാത്ത പേരാണ് മെയ്‌സു. 2008 മുതല്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ രംഗത്ത് സജീവമായുള്ള ചൈനീസ് കമ്പനിയാണ് മെയ്‌സു. ഗുആങ്‌ഡോങ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന മെയ്‌സു ടെക്‌നോളജി കോര്‍പ്പിന്റെ സ്മാര്‍ട്ട് ഫോണുകള്‍ ചൈനയില്‍ മുന്‍നിരയിലാണ്. ഇന്ത്യന്‍ വിപണിയിലും മുന്‍ നിരയിലേക്കെത്താന്‍ ഒരു കൈ ശ്രമത്തിലാണ് മെയ്‌സു തങ്ങളുടെ പുതിയ മോഡലായ മെയ്‌സു 16 എക്‌സ് എസ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഫോണിന്റെ സ്‌പെസിഫികേഷനിലേക്ക് നോക്കാം. ഈ മോഡലിന്റെ പ്രധാന ആകര്‍ഷണമായി കമ്പനി ഉയര്‍ത്തിക്കുന്നത് ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ്. 48 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍, 5 മെഗാപിക്‌സല്‍ എിങ്ങനെ മൂന്ന് ക്യാമറകളാണ് റിയര്‍ ക്യാമറകളായി സെറ്റ് ചെയ്തിരിക്കുത്. 48 മെഗാപിക്‌സലുള്ള മെയിന്‍ ക്യാമറക്ക് എഫ് 1.7 അപ്പേര്‍ച്ചര്‍ ഉണ്ട്, 8 മെഗാപിക്‌സലുള്ള സെക്കണ്ടറി ക്യാമറക്ക് എഫ് 2.2 ഉള്ള അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് കൊടുത്തിരിക്കുന്നു. മൂന്നാമത്തെ 5 മെഗാപിക്‌സലുള്ള ക്യാമറക്ക് എഫ് 1.7 അപ്പേര്‍ച്ചറുമാണുള്ളത്.
ക്യാമറയല്ലാതെയുള്ള പ്രധാന ആകര്‍ഷണങ്ങള്‍ 6.2 ഇഞ്ച് ഫുള്‍ എച് ഡി പ്ലസ് ഡിസപ്ലൈ, സ്‌നാപ്ഡ്രാഗ 675 പ്രോസസ്‌സര്‍, 4000 ആമ്പ് ഹവര്‍ ബാറ്ററി കൂടാതെ പുതിയ ഇ.പി.2.സി ടൈപ്പ് സി ഹെഡ്‌സറ്റെ് എന്നിവ മെയ്‌സു പുതിയ ഫോണിനൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.
വിലയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ 17000 രൂപയാണ് മെയ്‌സു 16 എക്‌സ് എസ് ന്റെ 6 ജി ബി/ 64 ജി ബി വെര്‍ഷന് വില. 6 ജിബി/128ജിബി വെര്‍ഷന് 20100 രൂപയും വില നിശ്ചയിച്ചിട്ടുണ്ട്. പ്രധാനമായും നാല് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക മിഡ്‌നൈറ് ബ്ലാക്ക്, നീല, കോറല്‍ ഓറഞ്ച്, സില്‍ക്ക് വൈറ്റ് എന്നിവയാണവ.