മേറ്റ് 20 എക്സ്5 ജി വിപണിയിലേക്ക്, വാവേ യുടെ ആദ്യ 5 G സ്മാര്‍ട്ട് ഫോണ്‍
വാവേയുടെ ആദ്യ 5ജി സ്മാര്‍ട്ഫോണായ വാവേ മേറ്റ് 20 എക്സ് 5ജി ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോർട്ട്. ഈ മാസം 26 ന് ചൈനയിൽ ആണ് ഫോൺ ആദ്യo വിത്പ്പനയ്ക്ക്
എത്തുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
ഫോണിന്റെ സ്ക്രീന് വലിപ്പവും, ക്യാമറ സംവിധാനങ്ങളുമൊന്നും മാറിയിട്ടില്ല. എന്നാല് 5ജി സാങ്കേതിക വിദ്യക്ക് അനുയോജ്യമാകും വിധം ആന്തരികമായി ചില മാറ്റങ്ങള് വരുത്തിയിട്ടുണ്ട്. 5ജി ബാലോങ് 5000 മോഡം പുതിയ ഫോണിൽ ചേർത്തിട്ടുണ്ട്. ബാറ്ററി 4200 എംഎഎച്ച് ല്‍ നിന്നും 5000 എംഎഎച്ച് ആയി ഉയര്‍ത്തുകയും റാം ആറ് ജിബിയില്‍ നിന്നും എട്ട് ജിബി ആയി വര്‍ധിപ്പിക്കുകയും ചെയ്തു. പുതിയ ഫോണിന്റെ സ്റ്റോറേജ് 128 ജിബിയില്‍ നിന്നും 256 ജിബി ആയി ഉയര്‍ത്തിയതും എടുത്തു പറയേണ്ട സവിശേഷതകളാണ്.
ചൈനയ്ക്ക് പുറമേ യുഎഇയിലും ഫോണ്‍ ലഭ്യമാവുമെന്ന് അറിവുണ്ടെങ്കിലും അമേരിക്കയുടെ വാണിജ്യ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ വാവേയുടെ 5ജി ഫോണ്‍ എത്തുന്നത് അനിശ്ചിതത്വത്തിൽ തന്നെയാണ്.മേറ്റ് 20 എക്സ് സ്മാര്‍ട്ഫോണിന് സമാനമാണ് പുതിയ 5ജി പതിപ്പ്.