കൂള്‍പാഡ് കൂള്‍ 3 പ്ലസ് വരുന്നു, അതിശയിപ്പിക്കുന്ന വിലയില്‍ 

കൂള്‍പാഡ് കൂള്‍ 3 പ്ലസ് വരുന്നു, അതിശയിപ്പിക്കുന്ന വിലയില്‍ 

Published on

ചൈനയിലെ ഷെന്‍ഷെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി കമ്പനിയാണ് കോള്‍പാഡ് ലിമിറ്റഡ്. ബഡ്ജറ്റ് ഡിവൈസുകളാണ് കൂള്‍പാഡ് എന്ന കമ്പനിയുടെ മുഖമുദ്ര. കൂള്‍പാഡ് ഇന്ത്യയില്‍ അവതരിപ്പിക്കാനിരിക്കുന്ന പുതിയ മോഡലാണ് കൂള്‍ 3 പ്ലസ്. റിയല്‍മീ സി 2 , റെഡ്മി 7 എ തുടങ്ങി ഒട്ടേറെ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഈയിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇവയോടൊക്കെ മത്സരിക്കാന്‍ പാകത്തിനാണ് കൂള്‍ 3 പ്ലസിന്റെ നിര്‍മ്മാണം. 5999 രൂപ എന്ന ചുരുങ്ങിയ പ്രൈസ് ടാഗിലാണ് കൂള്‍ 3 പ്ലസ് ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നത്.

കൂള്‍പാഡ് കൂള്‍ 3 പ്ലസ് വരുന്നു, അതിശയിപ്പിക്കുന്ന വിലയില്‍ 
സാംസങ്ങ് ഗ്യാലക്സി നോട്ട് 10, മെയ്ഡ് ഇന്‍ ഇന്ത്യ 

എങ്കിലും ഡ്യുഡ്രോപ്പ് നോച്ച് ഡിസൈന്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ അത്യാവശ്യം പവര്‍ ബാക്കപ്പ് തരുന്ന ബാറ്ററി എന്നിവയൊക്കെ ഈ ഫോണില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട് . ഒരു കാഷ്വല്‍ യൂസര്‍ക്ക് ഏറ്റവും ഉതകുന്ന ഒരു ഫോണ്‍ തന്നെയായിരിക്കും കൂള്‍ 3 പ്ലസ്. ഡിസൈനിലേക്ക് നോക്കുകയാണെങ്കില്‍ ഒരു ഡീസന്റ് 135 ഗ്രാം ഫോണ്‍ ആണ് കൂള്‍ 3 പ്ലസ്. 8.2 എം എം ആണ് ഫോണിന്റെ വീതി. റൗണ്ട് കോര്‍ണറുകളാണ് നല്‍കിയിരിക്കുന്നത്. ഗ്ലോസി ബാക് ഡിസൈന്‍ ആണെങ്കിലും ഗ്രിപ്പ് അത്യാവശ്യം നന്നായി മാനേജ് ചെയ്തിട്ടുണ്ട്. 5.71 ഇഞ്ച് എച് ഡി പ്ലസ് ഡിസ്‌പ്ലേ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കൂള്‍പാഡ് കൂള്‍ 3 പ്ലസ് വരുന്നു, അതിശയിപ്പിക്കുന്ന വിലയില്‍ 
25 ദിവസത്തെ ബാറ്ററി ലൈഫുമായി നോക്കിയ 105 2019 ഇന്ത്യന്‍ വിപണിയില്‍

ഹൈബ്രിഡ് ഡ്യൂവല്‍ നാനോ സിം ആണ് ഉപയോഗിക്കാനാവുക ഇതിനുള്ള ട്രേ ഫോണിന്റെ ഇടതുഭാഗത്തായാണ്. 4 ജി വോള്‍ട്ടി സപ്പോര്‍ട്ട് ചെയ്യും. ക്വാഡ് കോര്‍ മീഡിയ ടെക്ക് ഹെലിയോ എ 22 പ്രോസസറാണ് ഫോണിന്റെ ഹൃദയം. 2 ജിബി റാം കപ്പാസിറ്റിയും 16 ജിബി ഇന്‍ബില്‍ട് മെമ്മറിയും ഉള്ള മോഡലിന് വെറും 5999 രൂപയാണ് വില വരുന്നത്. 3 ജിബി റാം കപ്പാസിറ്റിയും 32 ജിബി ഇന്‍ബില്‍റ്റ് മെമ്മറിയും ഉള്ള മോഡലിന് 6499 രൂപയും വിലവരും. 13 മെഗാപിക്‌സല്‍ സിംഗിള്‍ ഷൂട്ടര്‍ ക്യാമറയാണ് ഫോണിലുള്ളത്. സെല്‍ഫിക്കായി 8 മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. വിപണിയില്‍ കൂള്‍ 3 പ്ലസ് പച്ചപിടിക്കുമോയെന്ന് കാത്തിരുന്നു കാണാം.

logo
The Cue
www.thecue.in