64 എംപി ക്യാമറയുമായി ആപ്പിള്‍ ഐഫോണ്‍ 12 പ്രോ 

64 എംപി ക്യാമറയുമായി ആപ്പിള്‍ ഐഫോണ്‍ 12 പ്രോ 

Published on

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ 12 പ്രോ പുറത്തിറങ്ങുന്നത് 64 എംപി ക്യാമറ സെറ്റപ്പോടെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. 64 മെഗാപിക്‌സല്‍ എന്നത് മികച്ച ക്യാമറ തന്നെയായിരിക്കും. കൂടാതെ ഐഫോണ്‍ 12 പ്രോ പുറത്തിറങ്ങുന്നത് 4,400 എംഎഎച്ച് ബാറ്ററിയുമായിട്ടായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഐഫോണ്‍ മോഡലിനെക്കുറിച്ച് വിശദീകരിക്കുന്ന ഒരു വീഡിയോ യൂട്യൂബ് ചാനലായ എവരിതിംഗ് ആപ്പിള്‍പ്രോ പുറത്തിറക്കിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. സാംസങ് ഗാലക്സി എസ് 20 സീരീസ് പോലുള്ള മറ്റ് ബ്രാന്‍ഡുകള്‍ പുറത്തിറക്കിയിരിക്കുന്ന പുത്തന്‍ മോഡലുകളോട് സാമ്യത പുലര്‍ത്തുന്നുണ്ട് ഐഫോണ്‍ 12 പ്രോയുടെ ക്യാമറ എന്നാണ് വീഡിയോയില്‍ പറയുന്നത്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ മൊഡ്യൂളിലേക്ക് ആപ്പിള്‍ 64 എംപി സോണി സെന്‍സര്‍ ചേര്‍ക്കാന്‍ സാധ്യതയുണ്ടെന്നും വീഡിയോയില്‍ പറയുന്നു. എന്നാല്‍, ഡ്യുവല്‍ 12 എംപി ക്യാമറ സെന്‍സര്‍ കമ്പനി നിലനിര്‍ത്തുമോ ഇല്ലയോ എന്നകാര്യം പരാമര്‍ശിച്ചിട്ടില്ല. ടെലിഫോട്ടോ ക്യാമറയില്‍ നൈറ്റ് മോഡ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആപ്പിള്‍ അതിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സിന്റെ അപ്പര്‍ച്ചര്‍ 35 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നും സൂചനയുണ്ട്.

നേരത്തെ ഐഫോണ്‍ 12 പ്രോ 5 ജി കണക്റ്റിവിറ്റിയെയും 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേയെയും സപ്പോര്‍ട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 5 ജി കണക്റ്റിവിറ്റിയും ഉയര്‍ന്ന റിഫ്രഷ് റേറ്റും സപ്പോര്‍ട്ട് ചെയ്യന്നതിന് ഒരു വലിയ ബാറ്ററി ആവശ്യമാണ്. മുന്‍ മോഡലുകളെ അപേക്ഷിച്ച് 4,400 എംഎഎച്ച് ബാറ്ററിയാണ് ഐഫോണ്‍ 12 പ്രോയ്ക്ക് കരുത്ത് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.

logo
The Cue
www.thecue.in