ഒരു റീലില്‍ 20 ഓഡിയോ ട്രാക്കുകള്‍ വരെ! പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

ഒരു റീലില്‍ 20 ഓഡിയോ ട്രാക്കുകള്‍ വരെ! പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
Published on

റീൽസുകൾ കൂടുതൽ ട്രെൻഡിങ്ങാക്കാൻ മൾട്ടി-ഓഡിയോ ട്രാക്ക് ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസെറിയാണ് ഈ പുതിയ അപ്ഡേഷൻ പ്രഖ്യാപിച്ചത്. ഒരു റീലിൽ 20 ഗാനങ്ങളുടെ വരെ ഓഡിയോ സംയോജിപ്പിച്ച് ഉപയോഗിക്കാൻ കഴിയുന്നതാണ് പുതിയ അപ്ഡേഷൻ. ഇൻസ്റ്റഗ്രാം റീലുകളിൽ വ്യത്യസ്തങ്ങളായ ആശയങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ക്രിയേറ്റർമാർക്ക് ഈ അപ്ഡേഷൻ ഏറെ ആവേശമുണ്ടാക്കും. ഒറ്റ ഓഡിയോ ട്രാക്ക് മാത്രം ഉപയോ​ഗിക്കാൻ കഴിയുന്ന നിലവിലെ റീലുകളിൽ വീഡിയോകളുടെ യഥാർത്ഥ മൂഡ് കാഴ്ചക്കാരിലേക്ക് പകർന്നു കൊടുക്കാൻ‍ പലപ്പോഴും കഴിഞ്ഞിരുന്നില്ല. എന്നാൽ പുതിയ അപ്ഡേഷനിലൂടെ ഈ പ്രശ്നം പൂർണ്ണമായി പരിഹരിക്കപ്പെടും.മൾട്ടി ഓഡിയോ ട്രാക്ക് തയ്യാറാക്കി റീൽ പോസ്റ്റ് ചെയ്യുന്നവർക്ക് ഇൻസ്റ്റഗ്രാം ഓഡിയോ ക്രഡിറ്റ് നൽകും.

ഇത്തരത്തിൽ ഉൾപ്പെടുത്തുന്ന വ്യത്യസ്ത ഓഡിയോ ക്ലിപ്പുകൾക്ക് പ്രത്യേകം ഓവർലാപ്, ഫെയ്ഡ് എന്നിവ നൽകി എഡിറ്റ് ചെയ്യാനും പുതിയ അപ്ഡേഷനിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഷോർട് വീഡിയോകളിൽ കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഇൻസ്റ്റഗ്രാം ഇപ്പോൾ ഈ ഫീച്ചർ ആരംഭിച്ചിരിക്കുന്നത്. തുടക്കത്തിൽ ഇന്ത്യയിൽ മാത്രമാണ് ഈ ഫീച്ചർ ലോഞ്ച് ചെയ്യുക. സ്വീകാര്യതക്ക് അനുസരിച്ച് ഇതിനെ ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കും.

ഉപഭോക്താക്കളെ ഇൻസ്റ്റഗ്രാമിലേക്ക് കൂടുതൽ ആകർഷിക്കാനായി മൾട്ടി മീഡിയ ഓപ്‌ഷനുകളെ ഉപയോഗപ്പെടുത്തി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഇൻസ്റ്റഗ്രാം ടീം പദ്ധതിയിടുന്നുണ്ട്.ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയവ പുതിയ ഫീച്ചറുകളുടെ ഭാഗമാകും.

Related Stories

No stories found.
logo
The Cue
www.thecue.in