അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആന്‍ഡ്രോയ്ഡ് ക്യു, അഞ്ച് സവിശേഷതകള്‍

അതിശയിപ്പിക്കുന്ന സൗകര്യങ്ങളുമായി ആന്‍ഡ്രോയ്ഡ് ക്യു, അഞ്ച് സവിശേഷതകള്‍

Published on

ആന്‍ഡ്രോയിഡ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പതിനേഴാമത് വേര്‍ഷനാണ് വരും ദിവസങ്ങളില്‍ പുറത്തിറങ്ങാനിരിക്കുന്ന ആന്‍ഡ്രോയിഡ് ക്യു. ഈ വര്‍ഷം മാര്‍ച്ച് പതിമൂന്നിനാണ് ഗൂഗിള്‍ ഔദ്യോഗികമായി ആന്‍ഡ്രോയിഡ് ക്യു അവതരിപ്പിച്ചത്. ഒരുപാട് നൂതന സേവനങ്ങളാണ് ആന്‍ഡ്രോയിഡ് ക്യുവിലൂടെ ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്.

ഗൂഗിള്‍ ഐ/ഒ 2019 കോണ്‍ഫറന്‍സില്‍ ഗൂഗിള്‍ എക്‌സിക്യൂട്ടീവുകള്‍ തന്നെയാണ് ഈ സേവനങ്ങള്‍ പരിചയപ്പെടുത്തിയത്. പ്രധാനമായും നോട്ടിഫിക്കേഷനില്‍ വന്ന മാറ്റങ്ങളും മള്‍ട്ടി ടാസ്‌കിങ്ങില്‍ കൂടുതല്‍ ശ്രദ്ധകൊടുത്തുകൊണ്ടുള്ള ഡിസൈനിംഗുമാണ് ആന്‍ഡ്രോയിഡ് ക്യുവില്‍ എടുത്തുപറയേണ്ടത്.

പ്രധാനമായ അഞ്ച് സവിശേഷതകള്‍ എന്ന് പറയാവുന്നത് ബബ്ബിള്‍ നോട്ടിഫിക്കേഷന്‍, ജെന്റില്‍ നോട്ടിഫിക്കേഷന്‍, ഓട്ടോ സജഷന്‍, റീഡിസൈന്‍ഡ് ഷെയര്‍ ഷീറ്റ്, ഓവര്‍ഹോള്‍ഡ് സെക്യൂരിറ്റി എന്നിവയാണ്.

ബബ്ബിള്‍ നോട്ടിഫിക്കേഷന്‍

ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് ക്യുവില്‍ ബബ്ബിള്‍സ് അഥവാ ചാറ്റ് ഹെഡ് രീതിയിലാകും പ്രത്യക്ഷപ്പെടുക. ഇത് ഉപയോക്താവിന് വേണ്ട വിധം സ്‌ക്രീനിന്റെ മറ്റേതു ഭാഗത്തേക്ക് മാറ്റുകയും വേണമെങ്കില്‍ കളയുകയും ചെയ്യാം.

ജന്റില്‍ നോട്ടിഫിക്കേഷന്‍

ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ അതിന്റെ പ്രാധാന്യം അനുസരിച്ച് തരംതിരിക്കുന്നു. ഒട്ടേറെ നോട്ടിഫിക്കേഷനുകള്‍ കുന്നുകൂടി ഉപയോക്താവിന് പ്രയാസമുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള നീക്കം. സ്മാര്‍ട്ടഫോണ്‍ ഉപയോക്താക്കളില്‍ 75 ശതമാനം പേരും ഓരോ പത്തുമിനിറ്റിലും ഒരു അനാവശ്യ നോട്ടിഫിക്കേഷന്‍ മൂലം അലോസരപ്പെടുന്നു എന്നും ഇത് ഒഴിവാക്കാനാണ് ഇത്തരം ഒരു അപ്‌ഡേറ്റ് കൊണ്ടുവന്നതെന്നും ആന്‍ഡ്രോയിഡിന്റെ പ്രോജക്ട് മാനേജര്‍ ആയ ആര്‍തര്‍ സര്‍ക്കെന്‍ പറയുന്നു.

ഈ സോര്‍ട്ടിങ് ടെക്‌നോളജിയുടെ കൂടെ തന്നെ ക്വിക്ക് റെസ്‌പോണ്‍സും കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും ആകര്‍ഷകമാണ്. മെസ്സേജുകള്‍ക് അനുയോജ്യമായ മറുപടികള്‍ ആന്‍ഡ്രോയിഡ് ക്യു തന്നെ ഉപയോക്താവിന് നല്‍കും. ഉദാഹരണത്തിന് ഒരു മെസ്സേജില്‍ ഒരു അഡ്രസ് ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ ആ മെസ്സേജ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ മാപ്പില്‍ ആ അഡ്രസ് സോഫ്റ്റ്വെയര്‍ തന്നെ കണ്ടുപിടിക്കും. ഇത്തരത്തില്‍ പുറത്തുവിടാത്ത ഒട്ടനേകം സൗകര്യങ്ങളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

logo
The Cue
www.thecue.in