ഇവാന്‍ വുകോമനോവിച്ചും ഹ്യൂമേട്ടനും ഇപ്പോഴും വിളിക്കാറുണ്ട്, ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ച് ചോദിക്കും; ഷൈജു ദാമോദരന്‍

ഇവാന്‍ വുകോമനോവിച്ചും ഹ്യൂമേട്ടനും ഇപ്പോഴും വിളിക്കാറുണ്ട്, ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ച് ചോദിക്കും; ഷൈജു ദാമോദരന്‍
Published on

ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പോയതിന് ശേഷവും മുന്‍ കോച്ചായ ഇവാന്‍ വുകോമനോവിച്ചും മുന്‍ താരം ഇയാന്‍ ഹ്യൂമും ഇപ്പോഴും വിളിക്കാറുണ്ടെന്ന് ഷൈജു ദാമോദരന്‍. ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ അവസാനിപ്പിച്ചു പോയവരുമായി ഇപ്പോഴും ബന്ധം തുടരുന്നുണ്ട്. ഇയാന്‍ ഹ്യൂം ഇപ്പോഴും മെസേജുകള്‍ക്ക് മറുപടി നല്‍കാറുണ്ട്. ആദ്യത്തെ സീസണുകൡ കളിച്ചിട്ട് പോയവരാണ്. പിന്നീട് ഐഎസ്എലിന്റെ ഇംഗ്ലീഷ് കമന്റേറ്ററായി വളരെ കുറച്ചു കാലം ഒരുമിച്ചുണ് ഓണത്തിന് ആശംസകള്‍ പറയും. ബ്ലാസ്റ്റേഴ്‌സിനെക്കുറിച്ച് ചോദിക്കും. മുന്‍് കോച്ച് ഇവാന്‍ വുകോമനോവിച്ച് എവിടെയൊക്കെ പോയാലും തന്നെ വീഡിയോ കോള്‍ വിളിക്കും. അദ്ദേഹത്തിന്റെ ഭാര്യാപിതാവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ ആയിരുന്നപ്പോഴും പിന്നീട് അദ്ദേഹം നടത്തിയ യാത്രകള്‍ക്കിടയിലും തന്നെ വിളിച്ചിരുന്നു. നിങ്ങള്‍ എന്നെ പരിഗണിക്കുന്നു, നിങ്ങളുടെ ഹൃദയത്തില്‍ എനിക്കൊരു ഇടമുണ്ട് എന്ന് അറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം. ജീവിതത്തിന്റെ സൗന്ദര്യം എന്ന് പറയുന്ന ഈ ബന്ധങ്ങളാണെന്നും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഷൈജു ദാമോദരന്‍ പറഞ്ഞു.

ഷൈജു ദാമോദരന്‍ പറഞ്ഞത്‌

ബ്ലാസ്‌റ്റേഴ്‌സുമായി കരാര്‍ അവസാനിപ്പിച്ചു പോയവരുമായി ബന്ധം തുടരുന്നുണ്ട്. ഇവാന്‍ കോച്ച് ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് പോയതിന് ശേഷം അദ്ദേഹം വീട്ടില്‍ നിന്ന് എവിടെയൊക്കെ പോയി, എവിടെയൊക്കെ ടൂറിന് പോയി, അദ്ദേഹത്തിന്റെ ഭാര്യയുടെ അച്ഛന്റെ ചികിത്സ, ആശുപത്രി, അതിന് ശേഷം ഇവാന്‍ സ്‌പെയിനില്‍ പോകുന്നു, ഇറ്റലിയില്‍ പോകുന്നു, അവിടെ നിന്ന് ബൈ റോഡ് കാറോടിച്ച് സ്ലൊവേനിയ, സ്ലോവാക്യ ഇവിടെയൊക്കെ പോകുന്നു. ഈ ഓരോ സ്ഥലത്തുനിന്നും ഇവാന്‍ വുകോമനോവിച്ച് എന്നെ വീഡിയോ കോള്‍ വിളിക്കുന്നു, ഞങ്ങള്‍ തമ്മില്‍ സംസാരിക്കുന്നു, ഞാന്‍ ഇവിടെയാണ് നില്‍ക്കുന്നതെന്ന് പറയുന്നു. ആ സന്തോഷമുണ്ടല്ലോ. നിങ്ങള്‍ എന്നെ വിളിക്കുന്നു എന്ന് പറയുന്നിടത്താണ് എന്റെ വിജയം, നിങ്ങളെന്നെ എപ്പോഴും ഹൃദയത്തില്‍ കൊണ്ടുനടക്കുന്നു എന്നയിടത്താണ് എന്റെ വിജയം. നിങ്ങള്‍ എന്നെ പരിഗണിക്കുന്നു, നിങ്ങളുടെ ഹൃദയത്തില്‍ എനിക്കൊരു ഇടമുണ്ട് എന്ന് അറിയുന്നതാണ് ഏറ്റവും വലിയ സന്തോഷം. ഇവാന്‍ കോച്ചുമായി ഔദ്യോഗികമായി ബന്ധം പുലര്‍ത്തിയതുകൊണ്ട് എനിക്കൊരു ലാഭവുമില്ല, ബന്ധങ്ങളാണ് വലുത്. അദ്ദേഹം ഒരു മുന്‍ ഫുട്‌ബോള്‍ പ്ലെയറാണ്, യുവേഫ പ്രോ ലൈസന്‍സ്ഡ് കോച്ച്, പരമാവധി ബന്ധങ്ങള്‍ സൃഷ്ടിക്കുക, നല്ല ഒബ്‌സര്‍വറാകുക.

ഇയാന്‍ ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിച്ചിരുന്ന സമയത്തും പിന്നീട് ഐഎസ്എല്‍ ഇംഗ്ലീഷ് കമന്റേറ്ററായും വന്നു. അപ്പോള്‍ കുറച്ചുകൂടി ബന്ധം വിപുലമായി. അത് കുറച്ചു നാളേയുണ്ടായിരുന്നുള്ളു. എന്നിട്ടു പോലും ഹ്യൂം ഇപ്പോഴും മെസേജ് അയച്ചാല്‍ മറുപടി തരും. ഓണത്തെക്കുറിച്ച് അറിയാം ഹ്യൂമിന്. ഓണം എങ്ങനെ ആഘോഷിച്ചുവെന്ന് ചോദിക്കും. ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണ്‍ എങ്ങനെയുണ്ട് എന്നൊക്കെ ഇപ്പോഴും ചര്‍ച്ച ചെയ്യാറുണ്ട്. ആദ്യ സീസണുകളില്‍ കളിച്ചുപോയ ആളുകളാണ്. അവരുമായൊക്കെ ഇപ്പോഴും ബന്ധം തുടരാനാകുന്നു. ജീവിതത്തിന്റെ ബ്യൂട്ടി എന്നൊക്കെ പറയുന്നത് ഇതൊക്കെ തന്നെയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in