മെസ്സിയുടെ ചിറകിലേറി അര്‍ജന്റീന

മെസ്സിയുടെ ചിറകിലേറി അര്‍ജന്റീന
Published on
Summary

അര്‍ജന്റീനയുടെ വിജയം, സംഗീത് ശേഖര്‍ എഴുതുന്നു

ബ്രസീലിനെതിരെ പതിവ് 4 -3 -3 ഫോർമേഷനിൽ കളിക്കുന്നത് ആത്മഹത്യാപരമാവുമെന്ന തിരിച്ചറിവിൽ കൂടുതൽ സേഫ് ആയ 4-4-2 വിലെക്ക് അർജന്റീനയെ മാറ്റുന്ന സ്കലോണി .അസാധാരണമായ ടാക്റ്റിക്കൽ മാസ്റ്റർ ക്‌ളാസ് ഒന്നുമല്ല .അവസാനം അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയ മത്സരത്തിൽ സ്‌കലോണി സ്വീകരിച്ച അതേ ഫോർമേഷൻ . ബ്രസീലിന്റെ വേഗമാർന്ന ആക്രമണങ്ങൾക്കെതിരെ ഒരു ക്രൗഡഡ് മിഡ് ഫീൽഡിന്റെ സുരക്ഷിതത്വം,പ്രത്യേകിച്ച് നെയ്മറുടെ അപകടകരമായ സോളോ റണ്ണുകൾ ബോക്സിലേക്ക് എത്താതെ നോക്കേണ്ടത് അത്യാവശ്യമായിരുന്നു. ഫ്രീ ഫ്‌ളോയിങ് ഫുട്‍ബോൾ നിഷേധിക്കുന്ന രീതിയിൽ ഒരു നീക്കം തുടങ്ങുമ്പോഴേക്കും ഫൗൾ കൊണ്ടതിനെ ഇല്ലാതാക്കി നീങ്ങിയ ഫൈനലായിരുന്നു അർജന്റീന -ബ്രസീൽ ഫൈനൽ .41 ഫൗളുകൾ ,9 മഞ്ഞ കാർഡുകൾ . ഇടക്ക് പ്രതിഭകളുടെ ചില മിന്നലാട്ടങ്ങൾ . ഇരു ടീമുകളും എഫക്ടീവ് ആയ നീക്കങ്ങൾ മെനഞ്ഞെടുക്കാൻ പരാജയപ്പെട്ടപ്പോൾ മിഡ് ഫീൽഡിലെ കടുത്ത ഫിസിക്കൽ യുദ്ധത്തിൽ പ്രത്യേകിച്ചാരും ജയിച്ചുമില്ല .

ബ്രസീൽ മുന്നേറ്റ നിരയെ ടൈറ്റ് ആയി മാർക്ക് ചെയ്തു കൊണ്ട് ഗോൾ ശ്രമങ്ങൾ ഒഴിവാക്കിയെടുത്ത അർജന്റീനിയൻ പ്രതിരോധനിരക്ക് അവകാശപ്പെട്ടത് കൂടിയാണീ വിജയം . അവസാന മിനുട്ടുകളിൽ മെസ്സിക്കൊരു സുവർണാവസരം ലഭിച്ചത് മുതലാക്കിയിരുന്നെങ്കിൽ വിജയം തീർത്തും ക്ലിനിക്കലായേനെ .

ഇത്തരമൊരു ഒഴുക്കില്ലാത്ത, ഫൗളുകൾ നിറഞ്ഞ കടുത്ത മത്സരത്തിന്റെ വിധി നിർണയിക്കപ്പെടുന്ന ഒരു പൈവട്ടൽ നിമിഷമുണ്ട് . 90 മിനുട്ട് കളി ഗോൾരഹിതമായി അവസാനിക്കുന്നതിൽ നിന്നും തടയുന്നത് അത്തരമൊരു നിമിഷമാണ് . മത്സരത്തിലുടനീളം നിറഞ്ഞു നിന്ന ,മാൻ ഓഫ് ദ മാച്ച് അർഹിച്ചിരുന്ന റോഡ്രിഗോ ഡി പോൾ നൽകുന്ന ഒരു ലോങ്ങ് ഡയഗണൽ ബോൾ ,ലോദി കൃത്യമായും തടയേണ്ട പന്താണ് . കാരണം ഡിമരിയയെ കവർ ചെയ്തു മൂവ് ചെയ്തു കൊണ്ടിരിക്കുകയാണ് ലോദി . താരതമ്യേന എളുപ്പം എന്ന് തോന്നിപ്പിച്ച ഇന്റർസപ്‌ഷനു പകരം ലോദിയുടെ ദുർബലമായ ഇന്റർസെപ്‌ഷൻ ശ്രമം പരാജയപ്പെടുമ്പോൾ ഡി മരിയ കൃത്യമായി പൊസിഷനിലുണ്ട് . തൻ്റെ സ്ട്രോങ്ങ് ഇടത് കാൽ കൊണ്ടൊരു ബ്രില്യന്റ് ഫസ്റ്റ് ടച്ച് , അതേ ഇടതു കാൽ കൊണ്ടൊരു കൂൾ ഫിനിഷ് .എഡേഴ്സണ് ഒരു ചാൻസുമില്ല . മത്സരമവിടെ തീർന്നിരുന്നു . ലാറ്റിനമേരിക്കൻ ശൈലിയുടെ എന്നോ പോയ് മറഞ്ഞ സൗന്ദര്യാത്മകതക്ക് പകരം ഫൗളുകളും ഡൈവുകളും ബ്രൂട്ടൽ ടാക്കിളുകളും നിറഞ്ഞുനിന്ന കളിയിൽ അർജന്റീന അദ്‌ഭുതകരമാം വിധം സോളിഡ് ആയൊരു ഡിഫൻസീവ് ഷേപ്പിലേക്ക് മാറിയതായിരുന്നു കാരണം .നിക്കളാസ് ഒറ്റമെന്റി സ്റ്റാർട്ട് ചെയ്യുന്നൊരു കളിയിൽ ബ്രസീൽ ഡിഫൻഡർമാർ അദ്ദേഹത്തേക്കാൾ കൂടുതൽ പിഴവുകൾ വരുത്തുന്നത് കണ്ടത് അദ്‌ഭുതപ്പെടുത്തി .ഓട്ടമെന്റിയുടെ ഒരു ഡീസന്റ് ഗെയിം .ഒപ്പം റോമെറോ ,അകുന ,മോൺറ്റിൽ എല്ലാവരും ഉറച്ചു നിന്നതോടെ ഗോൾ മടക്കുന്ന കാര്യം ദുഷ്‌കരമായിരുന്നു. മറുഭാഗത്ത് ലോദി & തിയാഗോ സിൽവ നിരാശപ്പെടുത്തി .തിയാഗോ സിൽവ എഡേഴ്സാണ് കൊടുക്കുന്നൊരു ബാക് പാസ് നേരെ കോർണർ വഴങ്ങുന്നതൊക്കെ ദയനീയമായിരുന്നു .ലോദിയുടെ പിഴവിൽ നിന്നായിരുന്നു അർജന്റീനയുടെ വിജയഗോൾ .

മെസ്സിയുടെ ചിറകിലേറി അര്‍ജന്റീന
മനസ്സിലെങ്കിലും മെസ്സിയെ അംഗീകരിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ!
ലയണൽ മെസ്സി നിറം മങ്ങിയെന്നതിനോട് യോജിപ്പില്ല കാരണം ആദ്യ ഗോളിന് ശേഷം അർജന്റീന നടപ്പിലാക്കിയത് മെസ്സിയുടെ ഒഫൻസീവ് ഇൻവോൾവ് മെന്റ് ആവശ്യമില്ലാത്ത ഗെയിമായിരുന്നു .

നെയ്മർ പരമാവധി ശ്രമിച്ചെങ്കിലും പക്വറ്റയും എവർട്ടനും നിർവീര്യമായതോടെ റിച്ചാർലിസാനിലേക്കൊരു ലിങ്ക് കിട്ടിയതുമില്ല .ഡിഫൻസീവ് മിഡിനെ മാറ്റി ഫിർമീഞ്ഞോ വന്നത് എത്രയും പെട്ടെന്ന് ഗോൾ മടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു . റിച്ചാർലൈസൻ മികച്ച ഒന്നുരണ്ടു അവസരങ്ങൾ കിട്ടുകയും ചെയ്തു . ഫെഡിനെ വലിച്ച തീരുമാനവരെ കൂടുതൽ ഹേർട്ട് ചെയ്യാതിരുന്നത് അർജന്റീനക്ക് അവരാഗ്രഹിച്ച ഒരു ഗോൾ ലീഡ് കിട്ടിയത് കൊണ്ടായിരുന്നു .ഒരു ഗോൾ ലീഡ് എന്നതിൽ പിടിച്ചു നിൽക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പിന്നീട് വന്ന അർജന്റീനയുടെ സബ്സ്റ്റിറ്റ്യുഷനുകൾ എല്ലാം തന്നെ .സെർജിയോ അഗ്യൂറോ ബഞ്ചിൽ തന്നെ തുടർന്നു.ബ്രസീൽ മുന്നേറ്റ നിരയെ ടൈറ്റ് ആയി മാർക്ക് ചെയ്തു കൊണ്ട് ഗോൾ ശ്രമങ്ങൾ ഒഴിവാക്കിയെടുത്ത അർജന്റീനിയൻ പ്രതിരോധനിരക്ക് അവകാശപ്പെട്ടത് കൂടിയാണീ വിജയം . അവസാന മിനുട്ടുകളിൽ മെസ്സിക്കൊരു സുവർണാവസരം ലഭിച്ചത് മുതലാക്കിയിരുന്നെങ്കിൽ വിജയം തീർത്തും ക്ലിനിക്കലായേനെ .

മിഡ് ഫീൽഡിലെ പഴുതടക്കുന്ന ജോലി കൂടെ ഏറ്റെടുത്ത് മെസ്സി അല്പമൊന്നു ഉൾവലിഞ്ഞ രീതിയായിരുന്നു ശ്രദ്ധേയമായത്. നിസ്സംശയം ലയണൽ മെസ്സിയുടെ ടൂർണമെന്റായിരുന്നു ഇത്. അനിവാര്യമായ വിജയത്തിനായി തന്റെ ഊർജം മുഴുവൻ നൽകിയ നായകൻ

ലയണൽ മെസ്സി നിറം മങ്ങിയെന്നതിനോട് യോജിപ്പില്ല .കാരണം ആദ്യ ഗോളിന് ശേഷം അർജന്റീന നടപ്പിലാക്കിയത് മെസ്സിയുടെ ഒഫൻസീവ് ഇൻവോൾവ് മെന്റ് ആവശ്യമില്ലാത്ത ഗെയിമായിരുന്നു .മിഡ് ഫീൽഡിലെ പഴുതടക്കുന്ന ജോലി കൂടെ ഏറ്റെടുത്ത് മെസ്സി അല്പമൊന്നു ഉൾവലിഞ്ഞ രീതിയായിരുന്നു ശ്രദ്ധേയമായത് .നിസ്സംശയം ലയണൽ മെസ്സിയുടെ ടൂർണമെന്റായിരുന്നു ഇത് . അനിവാര്യമായ വിജയത്തിനായി തന്റെ ഊർജം മുഴുവൻ നൽകിയ നായകൻ .4 ഗോളുകൾ 5 അസിസ്റ്റുകൾ . ഗോൾഡൻ ബൂട്ട് & നെയ്മറോടൊപ്പം പ്ളേയർ ഓഫ് ദ ടൂർണമെന്റ് ബഹുമതിയും .നെയ്മറും മെസ്സിയും തങ്ങളുടെ പ്രതിഭ വ്യക്തമായി തന്നെ പ്രദർശിപ്പിച്ച ടൂർണമെന്റായിരുന്നു കോപ്പ അമേരിക്കയുടെ ഈ എഡിഷൻ .ഒടുവിൽ 28 വർഷത്തെ കാത്തിരിപ്പിനു ശേഷം അർജന്റീന ഒരു കിരീടത്തിൽ മുത്തമിടുന്ന കാഴ്ച അവിസ്മരണീയമാണ് .

Related Stories

No stories found.
logo
The Cue
www.thecue.in