ഗൗതം ഗംഭീര്‍ ഇന്ത്യന്‍ കോച്ചായാല്‍ കോഹ്ലിയും രോഹിത് ശര്‍മയും പുറത്തായേക്കും

ഗൗതം ഗംഭീര്‍ ഇന്ത്യന്‍ കോച്ചായാല്‍ കോഹ്ലിയും രോഹിത് ശര്‍മയും പുറത്തായേക്കും
Published on

രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായി ഗൗതം ഗംഭീര്‍ ചുമതലയേല്‍ക്കുകയാണെങ്കില്‍ ഇന്ത്യയുടെ രണ്ട് പ്രമുഖ താരങ്ങള്‍ പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നടന്നുകൊണ്ടിരിക്കുന്ന ട്വന്റി20 ലോകകപ്പോടെ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി അവസാനിക്കും. ഇതോടെ ഒഴിവു വരുന്ന കോച്ച് സ്ഥാനത്തേക്ക് ഗംഭീറും ഡബ്ല്യു വി രാമനും മാത്രമേ അപേക്ഷിച്ചിട്ടുള്ളു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഗംഭീര്‍ കഴിഞ്ഞയാഴ്ച ബിസിസിഐയുടെ ക്രിക്കറ്റ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കോച്ചായി ചുമതലയേല്‍ക്കാന്‍ 5 നിബന്ധനകള്‍ ഗംഭീര്‍ സമിതിക്കു മുന്നില്‍ വെച്ചതായാണ് വിവരം.

ടീം ഇന്ത്യയുടെ പൂര്‍ണ്ണ നിയന്ത്രണം തനിക്ക് വേണമെന്നതാണ് ആദ്യത്തെ നിബന്ധന. സ്വന്തം സപ്പോര്‍ട്ട് സ്റ്റാഫിനെ നിര്‍ണ്ണയിക്കാനുള്ള അവകാശം വേണമെന്നതാണ് രണ്ടാമത്തെ നിബന്ധന. നിലവില്‍ വിക്രം റാത്തോഡ് ബാറ്റിംഗ് കോച്ചായും പരസ് മാംേ്രബ ബൗളിംഗ് കോച്ചായും ടി.ദിലീപ് ഫീല്‍ഡിംഗ് കോച്ചായും പ്രവര്‍ത്തിക്കുന്നുണ്ട്. വിവാദമുണ്ടാകാന്‍ സാധ്യതയുള്ള മൂന്നാമത്തെ നിബന്ധനയില്‍ നാല് സീനിയര്‍ താരങ്ങളെ പുറത്താക്കണമെന്ന നിര്‍ദേശമാണുള്ളത്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഗംഭീറിന്റെ ഹിറ്റ് ലിസ്റ്റിലുള്ളത്.

പാകിസ്ഥാനില്‍ വെച്ച് നടക്കാനിരിക്കുന്ന ചാംപ്യന്‍സ് ട്രോഫി 2025ല്‍ മികച്ച പ്രകടനം നടത്താനായില്ലെങ്കില്‍ ഇവര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നേക്കും. ടെസ്റ്റ് ക്രിക്കറ്റിനായി പ്രത്യേക ടീം വേണമെന്നതാണ് നാലാമത്തെ നിബന്ധന. 2027 ലോകകപ്പിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോള്‍ തന്നെ ആരംഭിക്കണമെന്നും ഗംഭീര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in